കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് കെ.കെ രാഗേഷ്
ന്യൂഡല്‍ഹി: കര്‍ഷകദ്രോഹ കരിനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിന്‍ഗു സമരകേന്ദ്രത്തില്‍ കര്‍ഷകരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകരെ കൊടിയ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്ന നിയമങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഈ നിയമങ്ങള്‍ ചട്ടവിരുദ്ധമായി പാസാക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ താന്‍ അടക്കമുള്ളവരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എത്രത്തോളം ജനാധിപത്യവിരുദ്ധമായാണ് മോദി സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ കഴിയില്ല. കര്‍ഷകരുടെ സമരവീര്യം ബ്രിട്ടീഷുകാരെപ്പോലും വിറപ്പിച്ചിട്ടുണ്ട്. അവരുടെ പിന്മുറക്കാര്ക്ക് മുന്നില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെടുമെന്നും രാഗേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."