HOME
DETAILS
MAL
കോടമ്പുഴയില്‍ ചാലു കീറുന്നതിനിടെ റോഡില്‍ വന്‍ ഗര്‍ത്തം
backup
September 27 2018 | 04:09 AM
ഫറോക്ക്: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പാതയോരത്തു ചാലുകീറുന്നതിനിടെ വലിയ ഗര്‍ത്തം കണ്ടെത്തി. കോടമ്പുഴ പള്ളിമേത്തല്‍ പി.കെ.എം റോഡില്‍ ലക്ഷംവീട് കോളനിക്ക് സമീപമാണ് മീറ്ററുകള്‍ ആഴത്തില്‍ ഗര്‍ത്തം കണ്ടെത്തിയത്. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തുന്നതിനിടെയാണ് ഗുഹ കണ്ടത്.
നേരെ ആഴത്തിലുള്ള കുഴി രണ്ടു ദിശയിലേക്ക് വ്യാപിച്ചു കിടക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് ഗുഹ കാണാന്‍ ഇവിടെയെത്തിയത്.
ഫറോക്ക് പൊലിസും രാമനാട്ടുകര മുനിസിപ്പല്‍ അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യകാലത്ത് ഓടുനിര്മാണത്തിനായി കളിമണ്ണ് മാന്തിയെടുത്തതിനെ തുടര്‍ന്നുണ്ടായ കുഴിയാണിതെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."