സൈനികന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന്; ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്തു
കൊല്ലം: സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരേ കേസെടുത്തു.
നെടുമ്പന ഓമനക്കുട്ടനെതിരേ കുണ്ടറ പൊലിസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബലാത്സംഗം,മാനഭംഗം, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുണ്ടറ സി.ഐ ബിജുവിനാണ് അന്വേഷണച്ചുമതല.
2017 ഫെബ്രുവരിയിലാണ് സംഭവം. സൈനികനും വീട്ടമ്മയും നേരത്തെ ഇതുസംബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും
നേതൃത്വം രഹസ്യമാക്കിവച്ചുവെന്നാണ് ആരോപണം. ചില നേതാക്കള്‍ പരാതി പൂഴ്ത്താനും ശ്രമിച്ചതായും പരാതിയുണ്ട്.
പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതായപ്പോള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയായിരുന്നു.
ബി.എസ്.എഫില്‍ ജോലി ചെയ്യുന്ന സൈനികന്‍ സ്ഥലം മാറ്റത്തിനായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. സ്ഥലം മാറ്റം ശരിയാക്കാമെന്ന് ഉറപ്പു നല്‍കി ഓമനക്കുട്ടന്‍ സൈനികന്റെ ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി.
ഇതിനുശേഷം പരാതി നല്‍കിയെങ്കിലും ഓമനക്കുട്ടനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും ബി.ജെ.പി അനുഭാവി കൂടിയായ സൈനികന്‍ പറയുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഇ-മെയില്‍ വഴി പരാതി നല്‍കിയതോടെ കുണ്ടറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."