HOME
DETAILS

എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു; 25 പേർക്ക് പരിക്ക്

  
backup
November 30, 2020 | 3:28 AM

kerala-accident-in-tvm-driver-dead

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ബസിലെ കണ്ടക്ടറും ഗുരുതരാവസ്ഥയിലാണ്.

തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസ് ആണ് പുലർച്ചെ അപകടത്തിൽ പെട്ടത്. പുലർച്ചെ നാലരയോടെ നാലുവരിപ്പാതയുടെ സമീപത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരം കടപുഴങ്ങിയിരുന്നു. പൊലിസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  7 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  7 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  7 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  7 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  7 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  7 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  7 days ago