വാഴയൂര്‍ പഞ്ചായത്ത് ജലപഞ്ചായത്താകുന്നു; പ്രഖ്യാപനം നാളെ 12000 മഴക്കുഴികളും നിര്‍മിക്കും
കൊണ്ടോട്ടി: വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിനെ ജലപഞ്ചായത്തായി ബുധനാഴ്ച പ്രഖ്യാപിക്കും. ജലസ്വാശ്രയ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മഴക്കൊയ്ത്ത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജലപഞ്ചായത്ത് പ്രഖ്യാപനം നടത്തുക. കാരാട് ജി.എല്‍.പി. സ്്കൂളി മൂന്നിനാണ് പരിപാടി.
ജലസ്രോതസുകളുടെ സംരക്ഷണവും മഴവെള്ള ശേഖരണവുമാണ് മഴക്കൊയ്ത്ത് പദ്ധതിയില്‍ നടപ്പാക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയില്‍ 4500 സ്വകാര്യ കിണറുകളും 36 പൊതുകിണറുകളും 10 കുളങ്ങളും റീചാര്‍ജ് ചെയ്യും. ഈവര്‍ഷം 1000 കിണറുകള്‍ റീചാര്‍ജ് ചെയ്യും. 100 കിണറുകള്‍ ബ്ലോക്ക് പഞ്ചായത്തും 500 കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെയും 400 കിണറുകള്‍ പഞ്ചായത്ത് ഏറ്റെടുത്തുമാണ് റീചാര്‍ജ് ചെയ്യുക. 12000 മഴക്കുഴികളും നിര്‍മ്മിക്കും. സര്‍വേ നടത്തിയാണ് കിണറുകളുടെയും കുളങ്ങളുടെയും എണ്ണം കണ്ടെത്തിയത്. ജനപ്രതിനിധികള്‍ വീടുകള്‍ കയറി ജലസംരക്ഷണ സന്ദേശം കൈമാറുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ ജല സ്രോതസുകളും സംരക്ഷിക്കുമെന്നും കുന്നിടിക്കലും മലയിടിക്കലും തടയുമെന്നും പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍, വൈസ് പ്രസിഡന്റ് എന്‍ ഭാഗ്യനാഥ്, അസി. സെക്രട്ടറി ഒ വിനോദ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."