നടന്നത് ബി.ജെ.പിയുടെ കുതിരക്കച്ചവടം തന്നെ; രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പി എം.പിയുടെ വിമാനത്തില്‍ മുംബൈയിലേക്ക്
ബംഗളൂരു: കര്‍ണാടകയില്‍ രാജിവച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചതായി സൂചന. ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ബി.ജെ.പിയുട കുതിരക്കച്ചവടം തന്നെയാണ് എം.എല്‍.എമാരുടെ രാജിക്ക് പിന്നില്ലെന്ന കാര്യം വ്യക്തമായി.
ബി.ജെ.പിയുടെ രണ്ട് എം.എല്‍.എമാരുടെ അകമ്പടിയിലാണ് ഇവര്‍ രാത്രി എട്ടോടെ മുംബൈയില്‍ എത്തിയതെന്നറിയുന്നു. കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാറിന്റെയും കര്‍ണാടക പി.സി.സി ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും സമവായ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് എം.എല്‍.എമാര്‍ ബി.ജെ.പി എം.പിയുടെ വിമാനത്തില്‍ മുംബൈയിലെത്തിയത്. ഇന്ന് രാജിവച്ച എം.എല്‍.എമാരായ രാമലിംഗ റെഡ്ഡി, എസ്.ടി സോമശേഖര്‍, ഭാരതി ബാസവരാജ് എന്നിവരുമായി ശിവകുമാര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."