പൊലിവ് പദ്ധതിക്ക് തുടക്കം
ചേലക്കര: പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്ക്കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ഷിക പുനരാവിഷ്കരണ പദ്ധതിയായ പൊലിവിന് തിരുവില്വാമല പഞ്ചായത്തില്‍ തുടക്കമായി. ചേലക്കര എം.എല്‍.എ യു.ആര് പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആര് മണി അധ്യക്ഷനായി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സിന്ധു, ദീപ.എസ്.നായര്‍, കെ.ആര് സത്യന്, എന്‍.കുമാരന്, കെ.ആര് മനോജ് കുമാര്‍, ബിന്ദു വിജയകുമാര്‍ നിഷ ശശികുമാര്‍, ആര്.ലക്ഷ്മണന്, മധു ആനന്ദ്, സ്മിത.കെ.ബാലകൃഷ്ണന്, വിനി ഉണ്ണികൃഷ്ണന്, ബി.കുട്ടന്, വത്സല വിശ്വംഭരന്, എസ്.ജയലളിത, വി.ഇ.ഒ വി.എം ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫിസര്‍ ഷിത.സി.ആര്, കുടുംബശ്രീ ജില്ലാ മിഷന് പൊലിവ് റിസോഴ്സ് പേഴ്സണ്‍ പി.പി പ്രസാദ് ക്ലാസെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുമതി കൃഷ്ണന് കുട്ടി സ്വാഗതവും, ജെ.എല്‍.ജി കണ്‍വീനര്‍ ലതാകൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."