ലങ്കയും കടന്ന്
ലണ്ട@ന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരേ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അനായാസമായിരുന്നു കോഹ്‌ലിയും സംഘവും അയല്‍ക്കാരെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മയുടെയും കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം.
ഇരുവരും ചേര്‍ന്ന് 189 റണ്‍സാണ് ഓപ്പണിങില്‍ കൂട്ടിച്ചേര്‍ത്തത്. കൂടുതല്‍ റണ്‍സ് നേടുക എന്ന ലക്ഷ്യത്തോടെ ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയുടെ തുടക്കം തന്നെ പാളി. ഭുവനേശ്വര്‍ കുമാറിനെ ആക്രമിച്ച് പകരം ബുംറയെ പ്രതിരോധിക്കാനുള്ള ലങ്കയുടെ ശ്രമങ്ങളാണ് തിരിച്ചടിയായത്. കരുണരത്‌ന, കുശാല്‍ പെരേര, ഫെര്‍ണാണ്ടേ@ാ, മെന്‍ഡിസ് എന്നിവര്‍ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങിയതോടെ ലങ്കയുടെ പ്രതീക്ഷകള്‍ തെറ്റി.
ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ ഗംഭീര പ്രകടനമാണ് കാഴ്ച്ചവച്ചത്. നാല് വിക്കറ്റിന് ശേഷം ഒത്തുച്ചേര്‍ന്ന എയ്ഞ്ചലോ മാത്യൂസ്, തിരിമന്നെ, എന്നിവര്‍ 124 റണ്‍സ് ചേര്‍ത്താണ് ലങ്കയെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. മാത്യൂസ് ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിക്കുകയും ചെയ്തു. 128 പന്തില്‍ 113 റണ്‍സെടുത്താണ് മാത്യൂസ് മടങ്ങിയത്. പത്ത് ബൗ@ണ്ടറിയും ര@ണ്ട് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തിരിമന്നെ 68 പന്തില്‍ 53 റണ്‍സെടുത്തു. ഡിസില്‍വ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറ വീണ്ട@ും മികവ് ആവര്‍ത്തിച്ചു. പാണ്ഡ്യ, ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് സ്വന്തമാക്കി.
100
വിക്കറ്റുമായി
ബുംറ
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ പുതിയ നേട്ടം സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റെടുക്കുന്ന രണ്ട@ാമത്തെ താരമെന്ന നേട്ടമാണ് ബുംറയ്ക്ക് സ്വന്തം പേരില്‍ കുറിച്ചത്. ലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബുംറ 10 ഓവറില്‍ 37 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഏകദിനത്തിലെ 57-ാം മത്സരത്തിലാണ് ബുംറ 100 വിക്കറ്റ് തികച്ചത്. ഇന്ത്യയുടെ തന്നെ മുഹമ്മദ് ഷമിയാണ് ഏറ്റവും വേഗത്തില്‍ 100 വിക്കറ്റെടുത്ത മറ്റൊരു ബൗളര്‍.
അതിവേഗം ഈ വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇര്‍ഫാന്‍ പഠാന്‍ മൂന്നാം സ്ഥാനത്താണ്. പഠാന്‍ 59 മത്സരങ്ങളില്‍ നിന്നാണ് 100 വിക്കറ്റ് തികച്ചത്.
സെഞ്ചുറിയുമായി രോഹിത് വീണ്ടും
ലോകകപ്പില്‍ അഞ്ച് സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ.
ഇന്നലെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ സെഞ്ചുറി വഴി സംഗക്കാരയുടെ ഒപ്പമായിരുന്ന രോഹിത് 103 റണ്‍സ് നേടി കസുന്‍ രജിതയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
14 ബൗണ്ട@റിയും 2 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഒന്നാം വിക്കറ്റില്‍ 189 റണ്‍സാണ് രോഹിത്തും രാഹുലും കൂട്ടിച്ചേര്‍ത്തത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ചുറി പൂര്‍ത്തിയാക്കാനും രോഹിതിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."