സഊദിയിൽ തൊഴിൽ സ്ഥലത്ത് സഹപ്രവർത്തകന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരണപ്പെട്ടു
റിയാദ്: സഊദിയിൽ തൊഴിൽ സ്ഥലത്ത് സഹപ്രവർത്തകന്റെ കുത്തേറ്റു മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് (58) ആണ് കൊല്ലപ്പെട്ടത്. ജിദ്ദ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശികളാണ് കൊല നടത്തിയതെന്നാണ് വിവരം. നേരത്തെ ചെറിയ തോതിൽ ആസ്വാരസ്യം നില നിന്നതായി പറയപ്പെടുന്നു.
ഇന്ന് ഷിഫ്റ്റ് ജോലിക്കായി എത്തിയ പാകിസ്ഥാൻ സ്വദേശി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ ബംഗ്ലാദേശ് സ്വദേശിക്കും പരിക്കെറ്റിട്ടുണ്ട്. കഴുത്തിനും നെഞ്ചിനും കുത്തേറ്റ അസീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. സംഭവം അറിഞ്ഞ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തി തെളിവെടുപ്പ് ആരംഭിച്ചു.
36 വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് 30 വർഷമായി സനാഇയ്യയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുക്കാക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ചെലൂര്‍ മഹല്ല് കൂട്ടായ്മ പ്രസിഡന്റായിരുന്നു. നാല് പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."