HOME
DETAILS

കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ്: മുഖ്യമന്ത്രിയുടെ അറിവോടെ, ഗുരുതരക്രമക്കേടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

  
backup
November 30 2020 | 17:11 PM

k-s-f-e-raid-issue-news-kerala

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് മുഖ്യമന്ത്രിയുെട ഓഫിസില്‍ അറിയിച്ച് അനുമതി വാങ്ങിയ ശേഷമെന്ന് ഉറപ്പിച്ച് വിജിലന്‍സ്. കെ.എസ്.എഫ്.ഇയില്‍ ക്രമക്കേട് നടക്കുന്നെന്ന പരാതിയില്‍ രഹസ്യാന്വേഷണം നടത്തി ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു.

ഈ റിപ്പോര്‍ട്ട് ഡയറക്ടര്‍ സുദേഷ് കുമാര്‍ ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളിനും മുഖ്യമന്ത്രിയുടെ ഓഫിസിനും കൈമാറി. അവിടെ നിന്ന് അനുമതി ലഭിച്ചേശഷമാണ് ക്രമക്കേട് കണ്ടെത്തിയ ശാഖകളില്‍ മാത്രം റെയ്ഡ് നടത്തിയതെന്നാണ് വിജിലന്‍സ് പറയുന്നത്. ഈ മാസം 10നാണ് വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.
അതേ സമയം കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമായതിനു പിന്നാലെ വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്ത്. ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് മിന്നല്‍ പരിശോധന നടത്തുന്നത്.
കൂടുതല്‍ ക്രമക്കേട് നടന്നെന്നു ബോധ്യപ്പെട്ട ശാഖകളിലായിരുന്നു പരിശോധന. പൊള്ളച്ചിട്ടിയുമായി ബന്ധപ്പെട്ടാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമായും ആരോപണമുള്ളത്. വലിയ തുക കൊടുത്തു ചേരേണ്ട വലിയ ചിട്ടികളില്‍ ആവശ്യത്തിന് ആളെ കിട്ടാതെ വരുമ്പോള്‍ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വന്‍തുക മാസം നല്‍കേണ്ട ചിട്ടികള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നു. ഇതുവഴി കള്ളപ്പണം വെളുപ്പിക്കുന്നു. ഒരു ചിട്ടിയില്‍ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണം എന്നാണ് ചട്ടമെങ്കിലും പല മാനേജര്‍മാരും ഈ തുക എവിടെയും അടയ്ക്കാതെ കൈവശം വയ്ക്കുകയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുന്നു, ചിറ്റാളന്‍ ചെക്ക് നല്‍കിയാല്‍ ആ ചെക്ക് മാറി തുക അക്കൗണ്ടില്‍ വന്നാല്‍ മാത്രമേ അയാളെ ചിട്ടിയില്‍ ചേര്‍ക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ കെ.എസ്.എഫ്.ഇ ചെക്ക് കിട്ടിയാലുടന്‍ ചിറ്റാളനെ ചിട്ടിയില്‍ ചേര്‍ക്കും.
കെ.എസ്.എഫ്.ഇയുടെ പുതുതലമുറ ചിട്ടിയായ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ നാലു ഡിവിഷനുകളിലായി നടക്കുന്ന നറുക്കില്‍ പല ബ്രാഞ്ചു മാനേജര്‍മാരും ബിനാമി പേരില്‍ 50 മുതല്‍ 100 വരെ നറുക്കുകള്‍ കൈവശം വയ്ക്കുന്നതായും ഇത്തരക്കാര്‍ കുറച്ച് മാസങ്ങള്‍ക്കുശേഷം ലഭിച്ച ചിട്ടി മാത്രം അടയ്ക്കുകയും ബാക്കി ചിട്ടികള്‍ പണമടയ്ക്കാതെ വീഴ്ച വരുത്തുന്നു.
ഇങ്ങനെ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലെ അതേകാര്യങ്ങള്‍ റെയ്ഡില്‍ കണ്ടെത്തി എന്നതാണ് ശ്രദ്ധേയം. കെ.എസ്.എഫ്.ഇയുടെ 40 ശാഖകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത് അതില്‍ 36 ഇടത്തും പലതരം ക്രമക്കേടുകള്‍ കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago