മുളവൂരില്‍ ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്നു; പനിബാധിതരുടെ എണ്ണം നൂറ് കവിഞ്ഞു
മൂവാറ്റുപുഴ: മുളവൂരില്‍ ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്നു. പനിബാധിതരുടെ എണ്ണം നൂറ് കവിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു.
ഭീതിയോടെ പ്രദേശവാസികള്‍. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ പ്രദേശം ഉല്‍പ്പെടുന്ന അഞ്ചാം വാര്‍ഡില്‍ മാത്രം 110ഓളം പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും ഡെങ്കിപ്പനിയാണന്ന് സ്ഥിതീകരിച്ചിട്ടുï്. തൊട്ടടുത്ത പ്രദേശമായ നാലാം വാര്‍ഡില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുï്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ഇവിടെ രï് വീട്ടമ്മമാര്‍ മരിച്ചിരുന്നു.
പനിബാധിതരുടെ വീടുകളില്‍ മറ്റ് അംഗങ്ങള്‍ക്കും പനി പടര്‍ന്ന് പിടിക്കുകയാണ്. ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതോടെ ആരോഗ്യ വകുപ്പ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുകയാണ്. ഡെങ്കി പരത്തുന്ന കൊതുകിന്റെ ഉറവിടം നശിപ്പിക്കലാണ് പനി പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മാര്‍ഗം എങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്.
ആശാവര്‍ക്കര്‍ മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുïങ്കിലും മഴ വില്ലനായതോടെ പ്രതിരോധം പാളുകയാണ്. ഇതേതുടര്‍ന്ന് പനി പടര്‍ന്ന് പിടിക്കുന്ന സ്ഥലങ്ങളില്‍ വീïും പനി പടര്‍ന്ന് പിടിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് ഫോമിംഗ് നത്തുകയാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തിയെങ്കിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
ദിനംപ്രതി പനിബാധിതരുടെ എണ്ണം കൃമാതീതമായി ഉയരുന്നത് ആരോഗ്യ വിഭാഗത്തെയും ആശങ്കപ്പെടുത്തുന്നുï്. ഡെങ്കിപ്പനി വ്യാപകമാകുന്നതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഡിസ്റ്റിക് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സേവനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘം മുളവൂരില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ച പ്രദേശങ്ങളില്‍ രോഗ സാധ്യത പഠനം നടത്തുകയും ഉറവിട കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തി. തുടര്‍ന്ന് പ്രദേശത്ത് ഫോമിംഗ് നടത്തി. എന്നിട്ടും പനി ഇവിടെ പടര്‍ന്ന് പിടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."