HOME
DETAILS

ചാണപ്പാറ ദേവീ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

  
backup
September 27 2018 | 07:09 AM

%e0%b4%9a%e0%b4%be%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%a6%e0%b5%87%e0%b4%b5%e0%b5%80-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4

കണിച്ചാര്‍: ചാണപ്പാറ ദേവീ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മുകളിലെ ചാണപ്പാറയിലെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തി തുറന്നാണ് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ശ്രീകോവില്‍ തുറന്ന് കിടക്കുന്നത് കണ്ടത്.
ഉടന്‍ ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും വിവരമറിയിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരവും സമീപത്തെ സതീശന്റെ കടയിലെ പണവും മോഷ്ടിച്ചു.
സമീപത്ത് ഒരു ബെല്‍റ്റും കമ്പിപ്പാരയും കുടയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.സംഭവത്തില്‍ കേളകം പൊലിസ് കേസെടുത്തു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ക്ഷേത്രം ശ്രീകോവിലിലും കൗണ്ടറിലും ഭണ്ഡാരത്തിലും പരിശോധന നടത്തിയ വിരലടയാള വിദഗ്ധര്‍ ഇതില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മോഷണം നടന്ന കടയിലും വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും എത്തിയ ഡോഗ് സ്‌ക്വാഡ് ക്ഷേത്രത്തിന് സമീപം മോഷ്ടാക്കള്‍ ഉപേക്ഷിച്ച കമ്പിപ്പാര, കുട, ടോര്‍ച്ച്, പ്ലാസ്റ്റിക്, ഭണ്ഡാരം എന്നിവയില്‍നിന്നും മണംപിടിച്ച് സമീപത്തെ ഇടവഴിയിലൂടെ ഒരുകിലോമീറ്ററോളം സഞ്ചരിച്ചശേഷം ചെങ്കല്‍ പണയ്ക്ക് സമീപം നിലയുറപ്പിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago