കോയിലോട് പൊതുശ്മശാനം നിര്‍മിക്കുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിന്റെ അധീനതയില്‍ കോയിലോട് പ്രദേശത്ത് ആരംഭിച്ച പൊതുശ്മശാനം നിര്‍മാണത്തിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. അധികൃതരുടെ നിര്‍ദേശ പ്രകാരം ജെ.സി.ബി ഉപയോഗിച്ച് പ്രദേശം ശുചീകരിക്കാന്‍ എത്തിയവരെ തടയാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി.
അറസ്റ്റിനിടെ പൊലിസ് ബലപ്രയോഗത്തില്‍ പരുക്കേറ്റ ഒന്‍പത് പേരെ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളംപേര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. ടി. ഷഫീഖ്, ടി. ഖദീജ, ടിഫ ഫാത്തിമ, കെ. മറിയം, നളന്ദാക്ഷന്‍, അബ്ദുള്‍ ജലീല്‍, എം.കെ ആയിഷ, അബൂബക്കര്‍, ശ്വേത, ഫാത്തിമ എന്നിവരാണ് പൊലിസ് മര്‍ദിച്ചെന്നാരോപിച്ച് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മുഴുവന്‍ സമരക്കാരേയും നീക്കിയ ശേഷം പൊലിസ് സംരക്ഷണത്തോടെയാണ് പിന്നീട് ശ്മശാന നിര്‍മാണ പ്രവൃത്തി തുടര്‍ന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പ് സി.ഐ ബി. രാജേന്ദ്രന്‍, എസ്.ഐ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു. അതേ സമയം ടെന്‍ഡര്‍ നടപടികളൊക്കെ നേരത്തെ പൂര്‍ത്തിയായ നിലയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള 110 ഏക്കര്‍ സ്ഥലത്ത് ഗ്യാസ് ശ്മശാനം നിര്‍മിക്കുന്നത് മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തുടര്‍ ദിവസങ്ങളില്‍ പ്രവൃത്തി നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."