HOME
DETAILS
MAL
സാലറി ചലഞ്ചിന് വിസമ്മത പത്രം നല്കിയ പേരൂക്കട എസ്.പി ക്യാംപിലെ ഒമ്പത് പേരെ സ്ഥലം മാറ്റി
backup
September 27 2018 | 09:09 AM
തിരുവനന്തപുരം: സാലറി ചലഞ്ചിന് വിസമ്മത പത്രം നല്കിയ പോലിസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന് ആരോപണം. പേരൂക്കട എസ്.പി ക്യാംപിലെ ഒമ്പത് ഹവില്ദാര്മാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് ആര്.ആര്.എഫിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാല്‍, സ്ഥലംമാറ്റം സ്വാഭാവികമാണെന്നും പ്രതികാര നടപടിയല്ലെന്നുമാണ് പോലിസ് വിശദീകരണം.
സ്ഥലം മാറ്റിയ ഒമ്പത് പേരും സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്കിയവരാണ്. സെക്രട്ടേറിയറ്റിന്റെ ചുമതല കൂടി ആര്.ആര്.എഫിന് നല്‍കാനുള്ള തീരുമാനമുണ്ട്. അതിനാലാണ് പരിചയ സമ്പന്നരെ കൂടി സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."