ടിപ്പറുകളുടെ പാച്ചില്‍; പൈപ്പ് പൊട്ടല്‍ പതിവാകുന്നു
നെടുമങ്ങാട്: ടിപ്പര്‍ലോറികളുടെ പാച്ചില്‍ ഗ്രാമീണ റോഡുകളില്‍ പൈപ്പ് പൊട്ടലിന് കാരണമാകുന്നു.
കരിങ്കല്ലുമായി പോകുന്ന ടിപ്പറുകള്‍ റോഡിലുണ്ടാക്കുന്ന മര്‍ദം താങ്ങാനാകാതെ മിക്കയിടങ്ങളിലും ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് പതിവായിട്ടുണ്ട്. ഇറവൂര്‍ ആര്യനാട് പള്ളിവേട്ട റോഡുകള്ക്കടിയില് സ്ഥാപിച്ചിരിക്കുന്ന ജലവിഭവ വകുപ്പിന്റെ പ്രധാന പൈപ്പ് ശൃംഖല തന്നെ ഇതുമൂലം തകര്‍ന്നു. ഇറവൂര്‍ അയ്യന്‍കാല മഠം ക്ഷേത്രക്കുളത്തിന്
സമീപം റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന പൈപ്പ് രണ്ട് മീറ്ററിലധികം ദൂരത്തില്‍ പൊട്ടി. ഇവിടെ ദിവസങ്ങളായി വെള്ളം പാഴാകുകയാണ്. ആര്യനാട് കാഞ്ഞിരം മൂടിന് സമീപത്തും ഈ വിധത്തില്‍ പൈപ്പ് പൊട്ടി. ഇവിടെ അടുത്തിടെ ടാര്‍ചെയ്ത റോഡ് കുളമായ നിലയിലാണ്.
റോഡിന്റെ ഉപരിതലത്തില്‍ നിന്നും നിശ്ചിത ആഴം പാലിക്കാതെയാണ് ഈ ഭാഗങ്ങളില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ടിപ്പര്‍ പോലുള്ളവ റോഡുകളിലുണ്ടാക്കുന്ന മര്‍ദം പൈപ്പുകളെ സാരമായി ബാധിക്കും. പൈപ്പ് പൊട്ടല്‍ പതിവായതോടെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായും പരാതിയുണ്ട്.
ഇറവൂരിന് സമീപം അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച പാറമടയില്‍ നിന്നും കരിങ്കല്ല് നിറച്ച് പായുന്ന ടിപ്പറുകളാണ് പൈപ്പ് പൊട്ടലിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."