HOME
DETAILS
MAL
തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു
backup
July 06 2019 | 20:07 PM
കുന്നംകുളം(തൃശൂര്‍): അടുപ്പൂട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച പണമിടപാട് രേഖകളും തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തു.
ശനിയാഴ്ച രാവിലെയാണ് കുന്നംകുളം എസ്.എച്ച്.ഒ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മുഖിലശ്ശേരിവീട്ടില് കൊമ്പന് ബിജുവെന്ന ബിജുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. നേരത്തേ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ബിജു ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് സി.പി.എമ്മിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."