HOME
DETAILS
MAL
മാണിയെ ചുമക്കേണ്ട ബാധ്യത എല്‍.ഡി.എഫിനില്ല: കാനം
backup
May 23 2017 | 19:05 PM
കോട്ടയം: എല്‍.ഡി.എഫിന് മാണിയെ ചുമക്കേണ്ട ബാധ്യതയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒന്നാം മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിക്കെതിരേ ചെയ്ത സമരങ്ങളുടെ ഫലമാണ് ഇന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍. അത് മറക്കാന്‍ പാടില്ല. അഴിമതിയുടെ ഭണ്ഡാരവുമായി യു.ഡി.എഫിലുണ്ടായിരുന്ന മാണിയെ ചേര്ത്തുപിടിക്കേണ്ടതില്ല. കോട്ടയത്തു നടന്നത് കൊക്കിന്റെ തലയില്‍ വെണ്ണ വച്ചുപിടിക്കുന്ന രീതിയാണ്. ഇല അനങ്ങിയാല്‍ കേന്ദ്രത്തിലേക്കു പോകുന്ന ബി.ജെ.പിക്കാര്‍ കേരളത്തിന്റെ പ്രശ്നങ്ങളൊന്നും പരിഗണിക്കുന്നില്ല. അവര്‍ കേന്ദ്രത്തിന്റെ സ്തുതിപാഠകര്‍ മാത്രമാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."