HOME
DETAILS

ലൗജിഹാദ് ആരോപണം: പൊലിസിനെ തള്ളി മര്‍ദനത്തിനിരയായ യുവതി

  
backup
September 27, 2018 | 6:58 PM

%e0%b4%b2%e0%b5%97%e0%b4%9c%e0%b4%bf%e0%b4%b9%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8

 

മീററ്റ്: ലൗ ജിഹാദ് ആരോപിച്ച് യുവതിയെ ഉത്തര്‍പ്രദേശ് പൊലിസ് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താനും മുസ്്‌ലിം യുവാവും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തി. അവര്‍ മുറി പൂട്ടുകയും സുഹൃത്തായ യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. തന്റെ ഐ.ഡി കാര്‍ഡ് നോക്കിയ അക്രമി സംഘം മുസ്്‌ലിം യുവാവിനെ എന്തിന് വിവാഹം ചെയതുവെന്ന് ചോദിച്ച് മര്‍ദിച്ചു. ശേഷം അവര്‍ പൊലിസിന് കൈമാറി. രണ്ടു പേരെയും രണ്ടു വാഹനങ്ങളിലാക്കി പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും യുവതി പറഞ്ഞു.
സ്റ്റേഷനില്‍ യുവാവിനെതിരേ മാനഭംഗത്തിന് പരാതി നല്‍കണമെന്ന് പൊലിസ് ആവശ്യപ്പെട്ടുവെങ്കിലും താന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് പൊലിസ് തന്നെ മര്‍ദിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ലൗജിഹാദ് ആരോപിച്ച് യുവതിയെ പൊലിസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പൊലിസ് വാനില്‍ യുവതിയെ ഹോം ഗാര്‍ഡും വനിതാ കോണ്‍സ്റ്റബിളും ഉള്‍പ്പെടെ നാലു പൊലിസുകാരാണ് മര്‍ദിച്ചത്. മുസ്‌ലിമിനൊപ്പം ജീവിക്കുന്നതില്‍ നാണക്കേട് തോന്നുന്നില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  a month ago
No Image

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

Kerala
  •  a month ago
No Image

സെൻട്രൽ ദുബൈയിൽ ‍‍ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടം നിയന്ത്രണവിധേയമെന്ന് അധികൃതർ; ആളപായമില്ല

uae
  •  a month ago
No Image

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; ശക്തിപ്രകടനത്തിന് പിന്നിലെ ലക്ഷ്യം തേടി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ

International
  •  a month ago
No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  a month ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  a month ago
No Image

സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ

uae
  •  a month ago
No Image

വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളിൽ തൊടരുത്; താമസക്കാർക്ക് ജാ​ഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  a month ago
No Image

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ

Kerala
  •  a month ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് റദ്ദാക്കി; പാർക്കുകളും ഐൻ ദുബൈയും താൽക്കാലികമായി അടച്ചിടും

uae
  •  a month ago