കേന്ദ്ര ബജറ്റ് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നത്: മന്ത്രി
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളെ തകര്‍ക്കുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പൊതുമേഖലാ ഗതാഗത വ്യവസായത്തെയും ചെറുകിട സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെയും ബജറ്റ് ഇല്ലാതാക്കും. ലക്ഷക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍.
കെ.എസ്.ആര്‍.ടി.സി പ്രതിദിനം 4.19 ലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. ഡീസല്‍ വിലവര്‍ധനവ് മൂലം കെ.എസ്.ആര്‍.ടി.സി മൂന്ന് കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. 14000ത്തോളം വരുന്ന സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലാകും. 4000ത്തോളം കോണ്‍ട്രാക്ട് കാര്യേജ് ഓപറേറ്റര്‍മാരും ഇതിന്റെ ദൂക്ഷ്യഫലം അനുഭവിക്കേണ്ടിവരും. ഡീസല്‍ വിലവര്‍ധനവ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."