സര്‍ക്കാരും മാനേജ്‌മെന്റുകളും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം കൊണ്ട് ഫീസ് 47,000 രൂപ വര്‍ധിപ്പിച്ചതിനെ എതിര്‍ത്ത ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ ഈ വര്‍ഷം മാത്രം അരലക്ഷം വരെയാണ് വര്‍ധിപ്പിച്ചത്. ഫീസില്‍ 10 ശതമാനം വര്‍ധനവാണ് രാജേന്ദ്രബാബു കമ്മിഷന്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫീസിനെതിരേ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോകാനുള്ള അവസരം സര്‍ക്കാര്‍ തുറന്നിടുകയാണ്. യഥാസമയം കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ ഒരാഴ്ച മുന്‍പ് തട്ടിക്കൂട്ട് സമിതിയുണ്ടാക്കി ഫീസ് വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
നീറ്റ് നടപ്പാക്കിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം ഉടച്ചുവാര്‍ക്കാനുള്ള സുവര്‍ണാവസരമാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍, സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ച് മനഃപൂര്‍വം കാലതാമസംവരുത്തി എല്ലാ അവസരങ്ങളും കളഞ്ഞുകുളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."