HOME
DETAILS

കോണ്‍ഗ്രസ് പുനഃസംഘടന 31നകം; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും

  
backup
July 07 2019 | 17:07 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8-31%e0%b4%a8%e0%b4%95

 

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടന 31നകം പൂര്‍ത്തിയാക്കും. പുനഃസംഘടനയുടെ മാനദണ്ഡങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
ജംബോകമ്മിറ്റികള്‍ ഒഴിവാക്കിക്കൊണ്ട് യുവാക്കള്‍ക്കും വനിതകള്‍ക്കും വേണ്ടത്ര പരിഗണന നല്‍കിക്കൊണ്ടായിരിക്കണം പുനഃസംഘടനയെന്ന് ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനിച്ചു.
ആദ്യഘട്ടത്തില്‍ കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും പുനഃസംഘടന പൂര്‍ത്തിയാക്കും. തൃശൂരില്‍ ഉള്‍പ്പെടെ ഡി.സി.സി പ്രസിഡന്റ് എം.പിയായ സാഹചര്യത്തില്‍ പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമവും വേണ്ടിവന്നാല്‍ ഡി.സി.സി പുനഃസംഘടനയും ഇതോടൊപ്പം നടത്തും. താഴേത്തട്ടിലുള്ള കമ്മിറ്റികളുടെ പുനഃസംഘടന സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ട്. അടുത്തവര്‍ഷം തദ്ദേശതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആ സമയത്ത് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതിനാല്‍ ഇവ സംബന്ധിച്ച കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ.
പുനഃസംഘടനയില്‍ ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം കെ.പി.സി.സി പ്രസിഡന്റ് മാനദണ്ഡങ്ങള്‍ക്ക് രൂപംനല്‍കും.


നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കാനും യോഗം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയം തുടര്‍ന്നും നിലനിര്‍ത്താന്‍ സംഘടനാസംവിധാനങ്ങള്‍ സുശക്തമാക്കും.എ.ഐ.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ ഡല്‍ഹിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പുനഃസംഘടനയ്ക്ക് തടസമാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. നേരത്തേതന്നെ പുനഃസംഘടനക്ക് എ.ഐ.സി.സി അനുവാദം നല്‍കിയതിനാല്‍ പട്ടിക തയാറാക്കി മുന്നോട്ടുപോകാനാണ് ധാരണ.


സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുവേണം പുനഃസംഘടന നടത്തേണ്ടത്. ജംബോ കമ്മിറ്റികള്‍ക്ക ്പകരം നല്ലതുപോലെ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ കമ്മിറ്റികള്‍ വേണം രൂപീകരിക്കാന്‍. ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം പുനഃസംഘടന നടത്തുന്നതിനോട് യോഗത്തില്‍ ആരും യോജിച്ചില്ല. പകരം പ്രവര്‍ത്തനമികവ് കണക്കാക്കി വേണം പുനഃസംഘടനയെന്നും യോഗത്തില്‍ ധാരണയായി. പുനഃസംഘടന സംബന്ധിച്ച മാനദണ്ഡങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ ഭൂരിപക്ഷസമുദായങ്ങളും മോദി ഭീതിയില്‍ ന്യൂനപക്ഷ സമുദായങ്ങളും യു.ഡി.എഫിനൊപ്പം നിന്നിട്ടുണ്ട്. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം ഇനി മുന്നോട്ടുപോകാന്‍. പുനഃസംഘടനയിലും അത് പാലിക്കണം. സര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  11 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  11 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  12 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  12 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  12 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  13 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  13 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  13 hours ago
No Image

തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും

Kerala
  •  13 hours ago
No Image

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

National
  •  13 hours ago