HOME
DETAILS

സി.പി.എമ്മിന്റെ നിര്‍ണായക കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന്

  
Web Desk
July 07 2019 | 17:07 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%af

 


കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്റെ നിര്‍ണായക കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റി അംഗവുമായ മന്ത്രി ഇ.പി ജയരാജനും പങ്കെടുക്കും.


ആന്തൂര്‍ പ്രശ്‌നം വിവാദമായതിനുപിന്നാലെ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയിരുന്നു. വിവാദം തണുപ്പിക്കാന്‍ സി.പി.എം ആന്തൂരിലെ ധര്‍മശാലയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ ഉദ്യോഗസ്ഥരെ തിരുത്താന്‍ കഴിയാതിരുന്ന ശ്യാമളക്കാണ് വീഴ്ച പറ്റിയതെന്ന് അവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന സമിതി അംഗം പി. ജയരാജനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും പരസ്യമായി തുറന്നടിച്ചിരുന്നു. എന്നാല്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ക്കാണ് തെറ്റുപറ്റിയതെന്നും പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സംസ്ഥാന സമിതി നിലപാടെടുത്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച പറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കി.


എന്നാല്‍, ശ്യാമളയെ തള്ളിയും പി. ജയരാജനെ അനുകൂലിച്ചും സി.പി.എം സൈബര്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ആന്തൂര്‍ വിഷയത്തിലെ സി.പി.എമ്മിലെ വിഭാഗീയത പരസ്യമായി.


പി. ജയരാജന് പുറമെ ജെയിംസ് മാത്യു എം.എല്‍.എ സംസ്ഥാന സമിതി യോഗത്തില്‍ ശ്യാമളയുടെ ഭര്‍ത്താവായ കേന്ദ്ര കമ്മിറ്റി അഗം എം.വി ഗോവിന്ദനെതിരേ വിമര്‍ശനം ഉന്നയിച്ചതും പുറത്തുവന്നു. തന്റെ പേരിന്റെ ചുരുക്കപ്പേരുള്ള ഫേസ്ബുക്ക് പേജിന്റെ പേരുമാറ്റണമെന്ന ആവശ്യം സൈബര്‍ സഖാക്കള്‍ക്ക് പി. ജയരാജന്‍ നല്‍കിയിരുന്നു.എന്നാല്‍, ശ്യാമളക്ക് വീഴ്ച പറ്റിയെന്ന മുന്‍ തീരുമാനം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നത്തെ ജില്ലാകമ്മിറ്റി യോഗം തിരുത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാര്‍ട്ടിയിലെ അസാധാരണ നടപടിയായി ഇത് മാറും.
അതേസമയം, പി.കെ ശ്യാമളക്ക് തെറ്റുപറ്റിയെന്ന നിലപാടിലാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലേയും ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബക്കളം, ആന്തൂര്‍, നെല്ലിയോട് ലോക്കല്‍ കമ്മിറ്റികളിലേയും ഭൂരിപക്ഷം അംഗങ്ങളും. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരേ ഉയര്‍ന്ന പ്രാദേശികമായ എതിര്‍പ്പ് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തളിപ്പറമ്പ് മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍ ജില്ലാകമ്മിറ്റിയില്‍ ഉന്നയിച്ചേക്കും. നേരത്തെ വിമര്‍ശനം ഉന്നയിച്ച പി. ജയരാജന്‍, ജെയിംസ് മാത്യു എന്നിവര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago