വ്യോമസേനാ വിമാനം ചൈനാ അതിര്‍ത്തിയില്‍ കാണാതായി
ഗുവാഹത്തി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സുഖോയ്-30 ചൈനാ അതിര്‍ത്തിയോടു ചേര്‍ന്ന അസമിലെ തേസ്പൂരില്‍ കാണാതായി. പതിവുള്ള പരിശീലന പറക്കലിനിടയിലാണ് വിമാനം കാണാതായതെന്ന് പ്രതിരോധ വിഭാഗം പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ലഫ്. കേണല്‍ സുനീത് ന്യൂട്ടണ്‍ അറിയിച്ചു.
ഇന്നലെ രാവിലെ 11.30നാണ് ചൈനയോടുചേര്ന്ന അസമിലെ തേസ്പൂരില്‍ വിമാനം കാണാതായത്. ഇവിടെ നിന്ന് 60 കി.മീറ്റര്‍ വടക്കുമാറിയുള്ള വ്യോമസേനാ താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.
രണ്ട് സേനാ ഉദ്യോഗസ്ഥരുമായാണ് വിമാനം പറന്നുയര്‍ന്നത്. 10.30ന് വിമാനം തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാല്‍ പരിശീലനത്തിനിടയില്‍ പെട്ടെന്ന് വിമാനവുമായുള്ള ബന്ധം വേര്‍പ്പെട്ടു. ഉടന്‍ തന്നെ മേഖലയിലെ മറ്റ് സൈനിക താവളങ്ങളുമായി ബന്ധപ്പെട്ട് തിരച്ചില്‍ തുടങ്ങി. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അതിര്‍ത്തി മേഖലയിലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയതായി സൈനിക വക്താവ് അറിയിച്ചു.
റഷ്യന്‍ നിര്‍മിത വിമാനമാണ് സുഖോയ്-30. ഇരട്ട എന്‍ജിനോടുകൂടിയ വിമാനം 1990ന് ശേഷമാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. സുഖോയ് വിമാനം വ്യോമസേനയുടെ ഭാഗമായശേഷം ആറ് ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."