HOME
DETAILS
MAL
'ബുറെവി' ഇന്ന് ശ്രീലങ്കന്‍ തീരത്ത് തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
backup
December 02 2020 | 02:12 AM
ഇന്ന് നാല് ജില്ലകളില്‍ അതിശക്ത മഴയ്ക്ക്
സാധ്യത
സ്വന്തംലേഖകന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ബുറെവി' ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്ത് പ്രവേശിക്കും. മണിക്കൂറില്‍ 95 കി.മീ വരെ വേഗതിയിലായിരിക്കും പ്രവേശിക്കുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ശ്രീലങ്കന്‍ തീരത്ത് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച ശേഷം നാളെ രാവിലെയോടെ കന്യാകുമാരി കടലിലെത്തും. കന്യാകുമാരി കടലിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലെത്തി പിന്നീട് പടിഞ്ഞാറ് ദിശയില്‍ പോകുമെന്നുമാണ് കരുതുന്നത്.
തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ബുറെവി' അറബിക്കടലില്‍ പ്രവേശിക്കുന്നതിനാല്‍ കേരള തീരത്തെ സംബന്ധിച്ചിടത്തോളം നാളെ നിര്‍ണായകമാണ്. കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
കോട്ടയം, എറണാകുളം,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
മുന്നറിയിപ്പുകള്‍ ഉള്ള ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട മേഖലകള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."