മക്ക റൂട്ട് പദ്ധതി അടുത്ത വര്‍ഷം ഇന്ത്യയിലും; ചര്‍ച്ചകള്‍ നടക്കുന്നതായി അംബാസിഡര്‍
മക്ക: വിദേശ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമാകുന്ന മക്ക റൂട്ട് പദ്ധതിയില്‍ അടുത്ത വര്‍ഷം ഇന്ത്യയും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. ഹജ്ജ് സജ്ജീകരണങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സഊദിയിലേക്ക് പ്രവേശിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും വിദേശ ഹാജിമാരുടെ രാജ്യങ്ങളില്‍വച്ചുതന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട്. പദ്ധതിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പഠനങ്ങളും ചര്‍ച്ചകളും നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം ഹാജിമാരുടെ ചില യാത്രാ നടപടികള്‍ ലഘൂകരിക്കുന്ന സംവിധാനങ്ങള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഖകരമായ രീതിയില്‍ ഹജ്ജ് നിര്‍വഹിച്ചു മടങ്ങുന്നതിനുള്ള പൂര്‍ണ സൗകര്യങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.
മക്ക റൂട്ട് പദ്ധതിക്കാവശ്യമായ ബയോ മെട്രിക് സംവിധാനം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. അതുകൊണ്ടാണ് ഈ വര്‍ഷം ഇന്ത്യ ഈ പദ്ധതിയില്‍നിന്ന് പുറത്തായത്. ഉംറ തീര്‍ഥാടകരെ വഞ്ചിക്കുന്ന ഏജന്‍സികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അംബാസിഡര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."