HOME
DETAILS
MAL
വാനാക്രൈ: പിന്നില്‍ ഉ.കൊറിയ
backup
May 24 2017 | 00:05 AM
വാഷിംഗ്ടണ്‍: സൈബര്‍ലോകത്തെ ഭീതിയിലാക്കിയ വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉ.കൊറിയയെന്നതിന് കൂടുതല്‍ തെളിവുകളുമായി യു.എസ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സിമാന്‍ടെക്.
ഉ.കൊറിയന്‍ ഹാക്കര്‍മാരായ ലാസാറസ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിമാന്‍ടെക് പറയുന്നത്. 2014ല്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 81 ദശലക്ഷം ഡോളര്‍ മോഷ്ടിച്ചിരുന്നു. ഈ വൈറസിന് വാനാക്രൈ വൈറസുമായി ബന്ധമുണ്ട്. ഉത്തര കൊറിയയിലെ പല ഹാക്കര്‍മാരും സമാനകോഡുകള്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇവര്‍ ഉ.കൊറിയക്കായി പ്രവര്‍ത്തിക്കുകയാണെന്നും സിമാന്‍ടെക് ബ്ലോഗിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."