തിരൂര്‍ നൂര്‍ലേക്കില്‍ അപൂര്‍വയിനം മുളകളുടെ ശേഖരം
തിരൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഗവേഷകര്‍ തിരൂര്‍ നൂര്‍ലേക്കില്‍ നടത്തിയ പഠനത്തില്‍ അപൂര്‍വ ഇനം മുളകളുടെ ശേഖരം കണ്ടെത്തി. പശ്ചിമഘട്ട മലനിലകള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, ആന്തമാന്‍ ദ്വീപ് സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അന്‍പതിലധികം വരുന്ന മുളകളുടെ ഇനങ്ങളാണ് ഇവിടെയുള്ളത്.
അതീവ സംരക്ഷണ പ്രാധാന്യമുള്ള ഇരങ്കോല്‍ മുള ഇനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. കേരള വനം ഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ ഗവേഷകന്‍ ഡോ. കെ.വി മുഹമ്മദ് കുഞ്ഞിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നൂര്‍ലേക്കില്‍ പഠനം നടത്തിയത്. വിവിധ മുള ഇനങ്ങള്‍ പഠന വിധേയമാക്കുകയും തുടര്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ഇനത്തേയും പ്രത്യേകം പ്രത്യേകം പേര് നല്‍കി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്.
ഗവേഷകരായ ഡോ. വി.ബി ശ്രീകുമാര്‍, ജി.ഇ മല്ലികാര്‍ജുന സ്വാമി, പി.എസ് അനുശ്രീ എന്നിവരുടെ കൂടി പങ്കാളിത്തത്തിലായിരുന്നു പഠനം.
ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ നൂര്‍ലേക്കിനെ മുളപഠന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. നൂര്‍ലേക്ക് ഉടമ നൂര്‍ മുഹമ്മദ്, മുജീബ് താനാളൂര്‍, യൂനുസ് ആസാദ് എന്നിവരും സര്‍വേ സംഘത്തെ അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."