ആര്‍ക്കും ഉപകാരപ്പെടാതെ ഒരു കെട്ടിടം
മേഫീല്‍ഡ്: ആര്‍ക്കും ഉപകാരപ്പെടാത്ത ഒരു സര്‍ക്കാര്‍ കെട്ടിടം നാശത്തിന്റെ വക്കില്‍. ദേവര്‍ഷോല പഞ്ചായത്തിലെ മേഫീല്ഡിലാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സര്‍ക്കാര്‍ കെട്ടിടം ആര്‍ക്കും ഉപകാരപ്പെടാതെ കിടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേഫീല്ഡിലെ സ്കൂള്‍ കോമ്പൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് വക നിര്‍മിച്ചതാണ് ഈ കെട്ടിടം. അധ്യാപികമാര്‍ക്ക് താമസിക്കാനായിരുന്നു കെട്ടിടം പണിതത്. പത്ത് വര്‍ഷം മുന്‍പ് ഒരു അധ്യാപിക ഇവിടെ താമസിച്ചതൊഴിച്ചാല്‍ പിന്നീട് ഇതുവരെ ആരും ഇവിടെ താമസിച്ചിട്ടില്ല. കാലപഴക്കം കൊണ്ടും വേണ്ടത്ര സംരക്ഷണമില്ലാത്തതിനാലും കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. സ്കൂളിനും റോഡിനോടും ചേര്‍ന്ന് നില്ക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ വീഴാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വിദ്യാര്‍ഥികള്‍ക്കും റോഡിലൂടെ നടന്നുപോകുന്ന യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്.
കെട്ടിടം അറ്റകുറ്റപണി നടത്തി സ്കൂളിന്റെയോ, പൊതുജനങ്ങളുടെയോ ആവശ്യത്തിന് വിട്ടുകൊടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിന് അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."