HOME
DETAILS
MAL
സര്‍ക്കാര്‍ ബസുകളില്‍ ഹിന്ദി ഭാഷയും; തമിഴ്‌നാട്ടില്‍ പ്രതിഷേധം
backup
July 07 2019 | 18:07 PM
ചെന്നൈ: പൊതുഗതാഗതം സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തിലിറക്കിയ പുതിയ 500 ബസുകളില്‍ സ്ഥലനാമങ്ങള്‍ എഴുതിയ ബോര്‍ഡുകളില്‍ ഹിന്ദി ഭാഷയിലുള്ള സ്റ്റിക്കറുകളും.
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും സംയുക്തമായാണ് ബസുകള്‍ നിരത്തിലിറക്കിയത്. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരേ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും വിവിധ തമിഴ് സംഘടനകളും ബസില്‍ ഹിന്ദിയിലുള്ള സ്ഥലനാമ സ്റ്റിക്കറുകള്‍ പതിച്ചതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദിക്ക് അമിത പ്രാധാന്യം അടിച്ചേല്‍പ്പിക്കാനാണ് ഈ നിക്കമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."