ഹജ്ജ് 2021: സഊദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. കോവിഡ് വൈറസ് വ്യാപനം രാജ്യത്ത് കുറഞ്ഞ സാഹചര്യത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ആളുകൾക്ക് സൗകര്യം നൽകുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ സന്ദർഭത്തിനനുസരിച്ച് നിബന്ധനകളിൽ മാറ്റവും വരുത്തിയേക്കും. വാക്‌സിൻ ലഭ്യമാകുകയും കൊവിഡ് പൂര്ണമായും നിയന്ത്രണ വിധേയമാകുകയും ചെയ്‌താൽ ഹജ്ജിനൊടനുബന്ധിച്ച് കൂടുതൽ ആളുകൾക്ക് അനുവാദം നൽകുന്നതിനായി നിലവിലെ തീരുമാനങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യും.
നിലവിൽ ഉംറ തീർത്ഥാടനത്തിന് വയസ്സ് ക്രമീകരിച്ചിരിക്കുന്നത് പോലെ തന്നെ കുട്ടികൾക്കും പ്രായമേറിയവർക്കും ഇത്തവണയും ഹജ്ജിന് അനുമതിയുണ്ടാകില്ല. പ്രാഥമിക തയാറെടുപ്പുകളാണ് ഇപ്പോൾ അധികൃതർ നടത്തിയിരിക്കുന്നത്. ഹജ്ജിനെത്തുന്നവർക്ക് മുപ്പത് മുതൽ മുപ്പത്തിയഞ്ച് ദിവസങ്ങൾ വരെയാണ് സഊദിയിൽ താങ്ങാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളു. മാത്രമല്ല, 18 നും 65 നും ഇടയിലുള്ളവർക്കായിരിക്കും ഹജ്ജിന് അനുമതി നൽകുകയുള്ളുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. പാസ്പോർട്ടുകൾക്ക് 2022 ജനുവരി വരെ കാലാവധി വേണം, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കുക, കൊവിഡ് പ്രോട്ടോകോൾ കർശനമായും പാലികുക എന്നിവയും നിർദേശിച്ചിട്ടുണ്ട്. പുരുഷ രക്ഷാധികാരി, അഥവാ മഹ്റം ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും അപേക്ഷ നൽകാവുന്നതാണ്.
അതേസമയം, കൊവിഡ് സാഹചര്യത്തിൽ ഇത്തവണ ഹജ്ജിനുള്ള ചെലവ് കുത്തനെ വർധിച്ചേക്കും. നിലവിലെ കണക്ക് പ്രകാരം ഏകദേശ യാത്രാ ചെലവ് 375000 ആയിരിക്കും ഇന്ത്യയിൽ നിന്നും ഹജ്ജിനായി എത്തുന്നവർക്ക് ചിലവാകുകയെന്നാണ് കണക്കുകൾ.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വി വർഷം ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഹജ്ജ് കർമ്മം നടത്തിയിരുന്നത്. സഊദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ഏതാനും പേര്‍ക്ക് മാത്രമേ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."