അര്‍ജന്റീന മൂന്നാമത്
അര്‍ജന്റീന 2 - 1 ചിലി
സാവോപോളോ: അര്‍ജന്റീന കോപ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ചിലിയെ 2-1 എന്ന സ്‌കോറിന് തകര്‍ത്താണ് അര്‍ജന്റീന മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ ര@ു തവണയും ചാംപ്യന്‍മാരായ ചിലിയെ അര്‍ജന്റീന മറികടക്കുകയായിരുന്നു. സെര്‍ജിയോ അഗ്യൂറോ, പൗലോ ദിബാല എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. 59-ാം മിനുട്ടില്‍ ആര്‍ത്യുറോ വിദാലാണ് ചിലിക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ലയണല്‍ മെസ്സി ആദ്യ പകുതിയില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് ക@ണ്ട് പുറത്തായത് അര്‍ജന്റീനയുടെ ജയത്തിന്റെ നിറംകെടുത്തി. ചിലി താരം ഗാരി മെഡലുമായി കളത്തിന് പുറത്ത് കൊമ്പുകോര്‍ത്തതിനെ തുടര്‍ന്നായിരുന്നു റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചത്. മെഡലിനെയും റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി.
കളിയുടെ ആദ്യ പകുതിയില്‍ ചിലി പന്തടക്കത്തില്‍ മുന്‍തൂക്കം നേടിയെങ്കിലും ഗോളവസരങ്ങള്‍ അര്‍ജന്റീന മുതലെടുക്കുകയായിരുന്നു. ചിലി പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും പിറന്നത്. മെസ്സി എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ആദ്യഗോളിലേക്കുള്ള വഴി തുറന്നത്. മെസ്സിയുടെ അതിവേഗ ഫ്രീകിക്കുമായി ഒറ്റയ്ക്ക് മുന്നേറിയ അഗ്വേറോ വലതു വിങില്‍ നിന്ന് ഗോള്‍ കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. 10 മിനുട്ടില്‍ അര്‍ജന്റീന രണ്ടാമതും ഗോള്‍ നേടി. പൗളോ ഡിബാലയുടെ വകയായിരുന്നു രണ്ടാം ഗോള്‍.
ചുവപ്പ്, വിവാദം
ലൂസേഴ്‌സ് ഫൈനലില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് വിവദമായി. സംഭവത്തെ തുടര്‍ന്ന് റഫറി അനാവശ്യമായി ചുവപ്പുകാര്‍ഡ് കാട്ടിയെന്നും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വമ്പന്‍ അഴിമതിയിലാണെന്നുമുള്ള ഗുരുതരമായ ആരോപണവും മെസ്സി ഉന്നയിച്ചു. അര്‍ജന്റീന-ചിലി മത്സരത്തിന്റെ 37-ാം മിനുട്ടിലായിരുന്നു വിവാദ സംഭവം.
ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിക്കേ@ണ്ടിയിരുന്ന ഉറച്ച ര@ണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്നുകാട്ടി അര്‍ജന്റീന ഫെഡറേഷന്‍ സംഘാടകര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് വീ@ണ്ടും വിവാദം അരങ്ങേറിയത്. ഇരുവരും തര്‍ക്കിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതിനാണ് നടപടി എടുത്തതെന്നാണ് റഫറിയുടെ വിശദീകരണം. എന്നാല്‍, റഫറി അഴിമതിക്കാരനാണെന്ന് മെസ്സി ആരോപിച്ചു. ആരാധകര്‍ക്ക് നല്ല കളികാണാനുള്ള അവസരമുണ്ട@ാക്കിയില്ല. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്‌ക്കെതിരേ മോശം നിലപാടാണ് റഫറിമാര്‍ സ്വീകരിച്ചത്. കപ്പ് ബ്രസീലിനുവേണ്ട@ി പറഞ്ഞുറപ്പിച്ചതാണ്. ഫൈനലില്‍ റഫറിമാരും വാറും ഒന്നും ചെയ്യാന്‍ പോകുന്നില്ല. പെറു വെറുതെ മത്സരിക്കുക മാത്രമായിരിക്കും ചെയ്യുകയെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. എന്താണ് നടന്നതെന്ന് എല്ലാവരും കണ്ട@താണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ര@ണ്ടുപേര്‍ക്കും മഞ്ഞക്കാര്‍ഡ് കാട്ടേണ്ട@ ആവശ്യമേ ഉണ്ട@ായിരുന്നുള്ളൂ. എന്തായാലും ടീം വിജയിച്ചു എന്നത് സന്തോഷകരമാണെന്നും മെസ്സി പറഞ്ഞു. മത്സരത്തിലെ തോല്‍വിക്കുശേഷം മെഡല്‍ വാങ്ങാന്‍ മെസ്സി എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. മെഡല്‍ എനിക്ക് വേണ്ടെന്നും അഴിമതിയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞായിരുന്നു മെസ്സി മെഡല്‍ നിരസിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."