കോപ ബ്രസീലിന്
മാറക്കാന: കോപ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ പെറുവിനെ പരാജയപ്പെടുത്തി ബ്രസീലിന് കിരീടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ പരാജയപ്പെടുത്തിയത്.
ആവേശം നിറഞ്ഞ മത്സരത്തില്‍ 15-ാം മിനുട്ടില്‍ എവര്‍ട്ടണിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. വലതു വിങ്ങില്‍ നിന്ന് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് എതിര്‍ ബോക്‌സിലേക്ക് ജീസസ് നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യാതെ നിന്ന എവര്‍ട്ടണ് ഗോളാക്കിമാറ്റാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. എന്നാല്‍ 44-ാം മിനുട്ടില്‍ പെറുവിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഗെരേരോ അകത്താക്കിയതോടെ സ്‌കോര്‍ 1-1. എന്നാല്‍ പെറുവിന്റെ ആനന്ദത്തിന് അതികം ആയുസില്ലായിരുന്നു. ആദ്യ പകുതിയുടെ അതികസമയം അവസാനിക്കുന്നതിന്റെ തൊട്ടു മുന്നെ ആര്‍തുര്‍ നല്‍കിയ പാസ് ജീസസ് പെറുവിന്റെ വലക്കകത്താക്കി ബ്രസീല്‍ ലീഡുയര്‍ത്തി.സ്‌കോര്‍ 2-1.
70-ാം മിനുട്ടില്‍ ജീസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ പത്തുപേരിലേക്ക് ചുരുങ്ങി. ഈ അവസരം മുതലെടുക്കാന്‍ പെറു പരിശ്രമിച്ചെങ്കിലും പതിയെ കളിയുടെ നിയന്ത്രണം ബ്രസീല്‍ തന്നെ ഏറ്റെടുത്തു. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി റിച്ചാര്‍ലിസണ്‍ സ്‌കോര്‍ ചെയ്തതോടെ ബ്രസീല്‍ വിജയം ഉറപ്പിച്ചു. സ്‌കോര്‍ 3-1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."