നവോദയ ഹ്രസ്വചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സക്കീര്‍ മണ്ണാര്‍മല മികച്ച സംവിധായകന്‍
റിയാദ്: നവോദയ സംഘടിപ്പിച്ച ഹ്രസ്വചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാക്കിര്‍ ദാനത്ത് നിര്‍മ്മിച്ച് സക്കീര്‍ മണ്ണാര്‍മല സംവിധാനം ചെയ്ത 'ഒരു നിമിഷം' ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ നേടി. ഏറ്റവും മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് 'അമ്മയ്‌ക്കൊപ്പം' എന്ന ചിത്രത്തിനും
പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്‌നേഹതീരം എന്ന ചിത്രത്തിനും ലഭിച്ചു. ഏറ്റവും മികച്ച തിരക്കഥാകൃത്ത് = സക്കീര്‍ മണ്ണാര്‍മല (ഒരു നിമിഷം), ഏറ്റവും മികച്ച സംവിധായകന്‍ = സക്കീര്‍ മണ്ണാര്‍മല (ഒരു നിമിഷം), ഏറ്റവും മികച്ച ക്യാമറാമാന്‍ സാലിഹ് അഹമ്മദ് (സ്‌നേഹതീരം), ഏറ്റവും മികച്ച നടി = ബീന സെലിന്‍ (അമ്മയ്‌ക്കൊപ്പം), ഏറ്റവും മികച്ച നടന്‍ = ഷംസുദ്ദീന്‍ മാളിയേക്കല്‍, ഷാനവാസ് പുല്ലന്‍കോട്. (സ്‌നേഹതീരം) എന്നിവരും അര്‍ഹരായി.
ആദ്യമായാണ് സൗദി പ്രവാസികള്‍ക്കിടയില്‍ ഹ്രസ്വ ചലച്ചിത്ര രംഗത്ത് ഇത്തരമൊരു അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. എല്‍ ഇ ഡി സ്‌ക്രീനിലായിരുന്നു ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് പ്രഖ്യാപനവും. എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ മരിയപ്പന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവോദയ സെക്രട്ടറി രവീന്ദ്രന്‍, പ്രസിഡണ്ട് ബാലകൃഷ്ണന്‍, ശിഹാബ് കൊട്ടുകാട്, ഷക്കീല ടീച്ചര്‍, ഉബൈദ് എടവണ്ണ, ജയന്‍ കൊടുങ്ങല്ലൂര്‍, രാജന്‍ നിലമ്പൂര്‍, സത്താര്‍ കായകുളം, ജലീല്‍ ആലപ്പുഴ, പ്രതീന ജയ്ജിത്ത്, സുബി സജിന്‍ എന്നിവര്‍ സംസാരിച്ചു.
ഓരോ അവാര്‍ഡിനും മൂന്ന് നോമിനേഷനുകള്‍ തെരഞ്ഞെടുക്കുകയും അതില്‍ നിന്ന് വിശിഷ്ടതിഥികള്‍ അവാര്‍ഡിനര്‍ഹമായ സിനിമയേയും വ്യക്തികളേയും പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ വി ജെ നസ്രുദ്ദീന്‍, സുലൈമാന്‍ ഊരകം, സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, രവീന്ദ്രന്‍, ഷൈജു ചെമ്പൂര്, പ്രമോദ് തട്ടകം, ഷകീല വഹാബ്, വിനോദ് പയ്യന്നൂര്‍ എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. നാട്ടിലെ സംവിധായകരായ റജി നായര്‍, സുജിത് കോഴിക്കോട്, രാജീവന്‍ മമ്മിളി എന്നിവരടങ്ങുന്ന ജൂറിയായിരുന്നു വിധി കര്‍ത്താക്കള്‍. പ്രവാസികള്‍ നിര്‍മ്മിച്ച 14 ഷോര്‍ട് ഫിലിമുകളില്‍ നിന്നും 8 ഷോര്‍ട് ഫിലിമുകളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. നവോദയ സെക്രട്ടറി രാജേന്ദ്രന്‍ നായരുടെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
രാജേന്ദ്രന്‍ നായരെ കുറിച്ചുള്ള വീഡിയോ പ്രൊഫൈലും ജൂറി അംഗങ്ങളുടെ അഭിപ്രായങ്ങളും വീഡിയോവഴി പ്രദര്‍ശിപ്പിച്ചു. രവി റാഫി നിര്‍മ്മിച്ച ചെങ്കൊടി എന്ന ആല്‍ബവും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ചു കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ജരീര്‍ മെഡിക്കല്‍ സെന്ററിനും ഗോപന്‍ കൊല്ലം, സജിന്‍ എന്നിവര്‍ക്കും വിപ്ലവ ഗാനത്തിന്റെ ആല്‍ബം ഒരുക്കിയ രവി റഫീക്കും സംഘടനയുടെ ഉപഹാരങ്ങള്‍ കൈമാറി. സജിന്‍ അവതാരകനായിരുന്നു. കുമ്മിള്‍ സുധീര്‍ സ്വാഗതവും സുരേഷ് സോമന്‍ നന്ദിയും പറഞ്ഞു.
സാലിഹ് അഹമ്മദ്
ഷാനവാസ് പുല്ലന്‍കോട്
ഷംസുദ്ദീന്‍ മാളിയേക്കല്‍
ബീന സെലിന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."