HOME
DETAILS

'ജറുസലം വില്‍പ്പനയ്ക്കില്ല'; ഇസ്‌റാഈലിനും യു.എസിനുമെതിരെ ആഞ്ഞടിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

  
backup
September 28 2018 | 05:09 AM

456456456456456-2

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍ അധിനിവേശ വിഷയത്തില്‍ ശക്തമായ വിമര്‍ശനവുമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ജറുസലം വില്‍പ്പനയ്ക്കില്ല എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കയ്യടിയുടെ അകമ്പടിയോടെയാണ് ഈ വാചകം പൊതുസഭ സ്വീകരിച്ചത്.

ഇസ്‌റാഈലിന്റെ വംശീയാധിഷ്ടിതമായ നിമയം, ട്രംപ് ഭരണകൂടത്തിന്റെ ഇസ്‌റാഈലിനുള്ള പിന്തുണ, യു.എന്‍ പ്രമേയം അംഗീകരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും വിമുഖത എന്നിവയെ പിന്നീട് അദ്ദേഹം വിമര്‍ശിച്ചു.

ഇസ്‌റാഈല്‍ നിയമം വംശീയമായൊരു രാജ്യ നിര്‍മാണത്തിലേക്കാണ് നയിക്കുക. അതുകൊണ്ടു തന്നെ രണ്ടു-രാജ്യ പരിഹാരമെന്ന ഫോര്‍മുല തന്നെ ദുല്‍ബ്ബലപ്പെടുത്തുന്നു- മഹ്മൂദ് അബ്ബാസ് പറഞ്ഞു.

തെല്‍അവീവില്‍ നിന്ന് യു.എസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു ശേഷമുള്ള മഹ്മൂദ് അബ്ബാസിന്റെ ആദ്യ യു.എന്‍ പ്രസംഗമാണിത്. യു.എസിന് ഇപ്പോള്‍ പുതിയ കണ്ണാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സമാധാന പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ ഒരു വിശ്വസ്തനായ മധ്യസ്ഥന്‍ ഇല്ലെന്നും മഹ്മൂദ് അബ്ബാസ് ചൂണ്ടിക്കാണിച്ചു.

ഫലസ്തീന്‍ രാഷ്ട്രത്തെ കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് പി.എല്‍.ഒ നേതാവുകൂടിയായ മഹ്മൂദ് അബ്ബാസ് യു.എന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഇതിലൂടെ ഇസ്‌റാഈലിനു മേല്‍ യു.എന്‍ പാസാക്കിയ പ്രമേയങ്ങളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 1949 മുതല്‍ യു.എന്നില്‍ പാസാക്കിയ 700 ല്‍ അധികം പ്രമേയത്തില്‍ ഒന്നുപോലും ഇസ്‌റാഈല്‍ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  7 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago