40 ലക്ഷത്തിന്റെ സ്വര്‍ണാഭരണവുമായി രണ്ട് പേര് പിടിയില്‍
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ ബാഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന വോള്‍വോ ബസില്‍ മതിയായ രേഖകളില്ലാതെ കടത്തി കൊണ്ട് വന്ന 40 ലക്ഷം രൂപ വില വരുന്ന വജ്രം പതിച്ച സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ പ്രമോദ് ബഹ്റ, ഗൗരവ് കിച്ച എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 36 പായ്ക്കറ്റുകളിലായി 638.73 ഗ്രാമുണ്ടായിരുന്നു. ഇതില്‍ ബ്രാസ് (ഇമിറ്റേഷന്‍) ആഭരണങ്ങളായ നെക്ലസ് (233 എണ്ണം), റിങ്സ് (1141 എണ്ണം), താലി (45 എണ്ണം), വള (303 എണ്ണം), ബ്രയ്സ്ലറ്റ് (6 എണ്ണം) ഉണ്ടായിരുന്നു. ആകെ 6301 ഗ്രാം ആഭരണങ്ങള്‍ പിടിച്ചെടുത്ത് ജി.എസ്.ടി വകുപ്പിന് കൈമാറി.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ബെഞ്ചമിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ. വിജയന്, സി.പി.ഒമാരായ സന്തോഷ്കുമാര്‍, മോനി രാജേഷ്, സി.ഇ.ഒമാരായ രാജേഷ് ഖന്ന, മണികണ്ഠന്‍നായര്‍, വി.വി വിനോദ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."