സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വില്ലേജ് ഓഫിസര്‍ക്കെതിരേ അന്വേഷണം
കൊല്ലം: നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ ഇളമാട് വില്ലേജ് ഓഫിസര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. അര്‍ഹിക്കുന്ന പരിഗണന യഥാസമയം നല്‍കാതെ വിദ്യാഭ്യാസ സാധ്യതകള്‍ക്ക് തടസ്സമുണ്ടാക്കിയെന്ന ആക്ഷേപവും ജില്ലാകളക്ടര്‍ നിയമാനുസരണം വിലയിരുത്തണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. വിവേചനവും അകാരണമായ കാലതാമസവും മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ക്കന്നൂര്‍ സ്വദേശി ഔറംഗസീബിന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കാത്തതുകാരണം അവസരം നഷ്ടമായെന്ന പരാതിയിലാണ് നടപടി. 2017 ഏപ്രില്‍ നാലിനാണ് അപേക്ഷ നല്‍കിയത്.
വ്യക്തിവിദ്വേഷം കാരണമാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കാത്തതെന്ന് പരാതിയിലുണ്ട്. നാലുദിവസത്തിനകം നല്‍കണമെന്ന് ഏപ്രില്‍ 7 ന് ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്‍കിയിട്ടും വില്ലേജ് ഓഫിസര്‍ അനുസരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആര്‍.ഡി.ഒ വില്ലേജ് ഓഫിസര്‍ക്ക് താക്കീത് മാത്രം നല്‍കി നടപടി അവസാനിപ്പിച്ചു. അന്വേഷണം നടത്തിയ കൊട്ടാരക്കര തഹസില്‍ദാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ തനിക്കൊപ്പം അപേക്ഷ നല്‍കിയ മറ്റൊരാള്‍ക്ക് വൈകാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരാതിക്കാരന്‍ പറഞ്ഞു.
താനൊരു പൊതുപ്രവര്‍ത്തകനായതു കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കാത്തതെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. സേവനാവകാശനിയമം ഉറപ്പാക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."