ജി-20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം സഊദി അറേബ്യ
റിയാദ്: ജി-20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യമായി സഊദി അറേബ്യ. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ അഞ്ച് സ്ഥിരം അംഗങ്ങളെ മറികടന്നാണു സഊദി അറേബ്യ ഈ നേട്ടം കൈവരിച്ചത്.
രാത്രിയിൽ സുരക്ഷിതരായി നടക്കാൻ സാധിക്കുന്ന നസംഖ്യയുടെ ശതമാനത്തിലാണു ജി 20 രാജ്യങ്ങളിൽ സഊദി ഒന്നാം സ്ഥാനത്ത് നിൽക്കുന്നതായാണ് റിപ്പോർട്ട്. പോലീസ് സേവനങ്ങളുടെ വിശ്വാസ്യതയുടെ സൂചികയിലും സഊദി അറേബ്യ ഒന്നാം സ്ഥാനത്താണുള്ളത്. 2019 ലെ ആഗോള റിപ്പോർട്ട്, 2020 ലെ സുസ്ഥിര വികസന ലക്ഷ്യ സൂചിക എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് സുരക്ഷാ സൂചകങ്ങൾ അനുസരിച്ചാണ് സഊദി അറേബ്യ ഒന്നാമതെത്തിയത്.
രാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാൻ കഴിയുന്ന ജനസംഖ്യ അനുപാതത്തിലും സഊദി അറേബ്യയാണ് മുന്നിൽ. ചൈന, കാനഡ, അമേരിക്ക തുടങ്ങിയ പ്രമുഖരായ അഞ്ചു രാജ്യങ്ങളെ പിന്തള്ളിയാണ് സഊദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. സാമ്പത്തിക രംഗത്തും സഊദി ഏറെ മുന്നിലാണിപ്പോൾ. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ആഗോള മത്സര റിപ്പോർട്ട് പ്രകാരം സാമ്പത്തിക രംഗത്തും സഊദി മൂന്ന് സ്ഥാനങ്ങൾ മുന്നേറി ഇപ്പോൾ 36 ആം റാങ്കിങ് സ്ഥാനത്താണ് സഊദി അറേബ്യ നില നിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."