HOME
DETAILS
MAL
സ്വത്തു തര്‍ക്കം: ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു
backup
July 08 2019 | 13:07 PM
കോട്ടയം: കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് (78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."