HOME
DETAILS
MAL
'ദേശീയപാതാ വികസനം' വടകരയില്‍ ഉയരപാത സ്ഥാപിക്കണം
backup
July 29 2016 | 02:07 AM
വടകര: വടകര നഗരത്തില്‍ ഉയരപാത സ്ഥാപിച്ച് ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കണമെന്ന് കര്‍മസമിതി വടകര ടൗണ്‍ കമ്മിറ്റി കണ്വന്ഷന് ആവശ്യപ്പെട്ടു. നിലവിലുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ പാത വികസിപ്പിച്ചാല്‍ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. കൂടാതെ നൂറ് കണക്കിന് ആളുകള്‍ വഴിയാധാരമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയര്മാന് പി.പ്രകാശ്കുമാര് അധ്യക്ഷനായി.
ജില്ലാ കണ്‍വീനര്‍ എ.ടി മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രദീപ് ചോമ്പാല, പി.കെ കുഞ്ഞിരാമന്, കെ.ഉണ്ണികൃഷ്ണന്, കെ.പി അഹമ്മദ്, പി.കെ രവീന്ദ്രന്, പി.കെ സത്യന്, പി.പി അബൂബക്കര്‍, സജു പാങ്ങാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."