HOME
DETAILS

പ്രതിഷേധം ഫലം കണ്ടു, കാരുണ്യാപദ്ധതിയുടെ സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി

  
backup
July 08 2019 | 15:07 PM

karunya-project-march-to-31-order-soon

തിരുവനന്തപുരം: കാരുണ്യ പദ്ധതിയുടെ സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ആയുഷ് മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിയും കേരള സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയും ചേര്‍ത്ത്''ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ'' ഇന്‍ഷ്വറന്‍സ് പദ്ധതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കാരുണ്യ ചികിത്സാ സഹായ പദ്ധതി കഴിഞ്ഞ മാസം 30ന് അവസാനിപ്പിച്ചിരുന്നു.

തുടര്‍ന്ന് ഇതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ നിര്‍ധനരായ രോഗികള്‍ ദുരിതത്തിലായി. ഇതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് കാരുണ്യ അവസാനിപ്പിച്ച നടപടി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ തലയൂരിയത്. കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധനവകുപ്പുമായി ധാരണയായെന്നും കാരുണ്യപദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ തുടരുമെന്നുമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവിറങ്ങും വരെ ചികിത്സതേടി എത്തുന്നവരെ തിരിച്ചയക്കരുതെന്നും ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണമെന്നും പണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ആശുപത്രികളെ അറിയിച്ചിട്ടുണ്ട്. കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. റിലയന്‍സിനാണ് നടത്തിപ്പ് ചുമതല. പുതിയ ചികിത്സാ പദ്ധതി വന്നതോടെ കാരുണ്യാചികിത്സ സഹായ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

കാരുണ്യ വഴി ഇത് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏതാണ്ട് ഇരുപതു ലക്ഷത്തിലേറെ നിര്‍ധനരോഗികളുടെ ചികിത്സ മുടങ്ങുന്ന അവസ്ഥ ഉണ്ടായി. ആര്‍.സി.സിയും ശ്രീചിത്രയും അടക്കമുള്ള ആശുപത്രികള്‍ വരെ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചു. ആഴ്ചയില്‍ മൂന്നും നാലും തവണ ഡയാലിസസ് ചെയ്യുന്ന രോഗികളും ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുന്ന രോഗികളും അവയവ മാറ്റമടക്കമുള്ള ശസ്ത്രക്രിയകളുടെ ഭാഗമായി വില കൂടിയ മരുന്നുകള്‍ കഴിക്കുന്ന രോഗികളും പുതിയ ചികിത്സാ പദ്ധതിയില്‍നിന്നും പുറത്തായി. ഇത് വലിയ പ്രതിഷേധം സൃഷ്ടിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  25 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  37 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago