കോടതിമുറിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചതില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
കോതമംഗലം: കോടതി മുറിയില്‍ ലേഡി ഡോക്ടറെ മര്‍ദ്ദിച്ചതില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. തിങ്കളാഴ്ച്ച രാവിലെ കോടതിയില്‍ ഒരു കേസിന്റെ സാക്ഷി പറയാനായി എത്തിയ ഡോക്ടറെ പ്രതിയായ ഒരാള്‍ കവിളത്ത് അടിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കെ.ജി.എം.ഒ.എ, മലനാട് ഗൈനക്കോളജി അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി ഇന്നലെ രാവിലെ 11 വരെ ഒ.പി ബഹിഷ്കരിച്ച് കരിദിനമാചരിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി കോടതിക്കകത്ത് ആക്രമാസക്തനായിട്ടും തടയാന്‍ കഴിയാഞ്ഞത് പൊലിസിനുണ്ടായ ഗുരുതരമായ വീഴ്ചയാണന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.
കോതമംഗലം ഗവണ്മെന്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഐ.എം.എ ജില്ലാ ചെയര്മാന് ഡോ. ജോസഫ് മനോജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. സുനില്‍ പി കെ ഡോ. രഘുത്തമന്, ഡോ. കെ.ജെ പൗലോസ്, ഡോ. ഗീത, ഡോ. കെ വി വിന്‍സന്റ്, ഡോ. അനൂപ് തുളസി, സജീവ്, സ്മിത ബെക്കര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ട നടപടികള്‍ വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."