മെഡിക്കല്‍ കൗണ്‍സലിങ്: നിങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും
അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ് രണ്ടാം റൗണ്ട് ചോയ്‌സ് ഫില്ലിംഗ് ജൂലൈ 11 മുതല്‍ ജൂലൈ 13 വൈകീട്ട് 5 മണി വരെ നടത്താം. രജിസ്‌ട്രേഷന്‍ ജൂലൈ 13 ഉച്ചക്ക് 12 മണി വരെ മാത്രം. ചോയ്‌സ് ലോക്കിങ് ജൂലൈ 14 രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ. അലോട്ട്‌മെന്റ് റിസല്‍ട്ട് ജൂലൈ 18ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂലൈ 25 നകം കോളേജില്‍ ചേരേണ്ടതാണ്. ആദ്യ റൗണ്ടിനു മുമ്പുള്ള രജിസ്‌ട്രേഷന്‍ രണ്ടാം റൗണ്ടിനും നിലനില്‍ക്കും. ആദ്യ റൗണ്ടില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം റൗണ്ടിനായി പുതുതായി ഫീസ് അടച്ച് രജിസ്റ്റര്‍ചെയ്ത് ചോയ്‌സ് നല്‍കാം.
അഖിലേന്ത്യാ ക്വാട്ടയില്‍ രണ്ടു റൗണ്ട് അലോട്ട്‌മെന്റേ ഉണ്ടാവുകയുള്ളൂ. ഇതില്‍ ഒഴിവുള്ള സീറ്റുകള്‍ ബന്ധപ്പെട്ട സംസ്ഥാനത്തിനു കൈമാറും. സംസ്ഥാനതല രണ്ടാം റൗണ്ടില്‍ അതും ഉള്‍പ്പെടുത്തും. ഡീംഡ് കോളേജുകളില്‍ ഒരു മോപ് അപ് റൗണ്ട് ഉള്‍പ്പെടെ മൂന്നു അലോട്ട്‌മെന്റുകള്‍ എം.സി.സി. നടത്തും. ഒരു റൗണ്ടിലേക്കു നല്‍കുന്ന ചോയ്‌സുകള്‍ ആ റൗണ്ടിലേക്കു മാത്രമായിരിക്കും ബാധകം. രണ്ടാം റൗണ്ടിലേക്കും മോപ് അപ് റൗണ്ടിലേക്കും പ്രത്യേകം പ്രത്യേകം ചോയ്‌സുകള്‍ അതിനുമുമ്പായി നല്‍കണം.
എം.സി.സി നടത്തുന്ന കൗണ്‍സലിങ്ങിന്റെ ആദ്യ റൗണ്ടില്‍ അലോട്ട്‌മെന്റ് കിട്ടി ആ അലോട്ട്‌മെന്റ് വേണ്ടെന്നുവെച്ചവര്‍ക്ക് ഡെപ്പോസിറ്റ് തുക നഷ്ടപ്പെടില്ല. നേരത്തെയുള്ള രജിസ്‌ട്രേഷന്‍ നില നില്‍ക്കും. രണ്ടാം റൗണ്ടില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയും. പുതിയ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. പക്ഷേ, പുതിയ ചോയ്‌സുകള്‍ യഥാസമയം നല്‍കണം.
അപ്ഗ്രഡേഷന്‍ കൊടുത്തവര്‍
രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷന്‍ ഓപ്റ്റു ചെയ്ത ആള്‍ ആ റൗണ്ടിലേക്ക് പുതിയ ചോയ്‌സുകള്‍ നല്‍കണം. അത് ലഭിക്കുന്നപക്ഷം, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാള്‍ക്ക് അത് അനുവദിച്ചിരിക്കും). രണ്ടാം റൗണ്ടില്‍ അലോട്ട് ചെയ്ത സീറ്റില്‍ പ്രവേശനം നേടുന്നില്ലെങ്കില്‍ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. ഒന്നാം റൗണ്ടില്‍ പ്രവേശനം നേടിയവര്‍ക്ക് രണ്ടാം റൗണ്ടില്‍ മാറ്റം വരുന്നില്ലെങ്കില്‍ ആദ്യ അഡ്മിഷന്‍ നിലനില്‍ക്കും.
അപ്ഗ്രഡേഷനുള്ള ചോയ്‌സ് നല്‍കിയിട്ടും രണ്ടാം റൗണ്ടില്‍ മാറ്റമില്ലാത്തവര്‍ക്ക് ആദ്യ സീറ്റില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ അലോട്ട്‌മെന്റ് പ്രഖ്യാപിച്ച് രണ്ടുദിവസത്തിനകം നേരത്തേ ഉള്ള സീറ്റ് വേണ്ടന്നുവെക്കാം. അങ്ങനെ ചെയ്തില്ലെങ്കില്‍ രണ്ടാം റൗണ്ടിനുശേഷം പ്രവേശനം നേടിയ കുട്ടിയായി ആ വിദ്യാര്‍ഥിയെ കണക്കാക്കും (മറ്റൊരു അലോട്ട്‌മെന്റിലും പിന്നെ പങ്കെടുക്കാന്‍ കഴിയില്ല എന്നുസാരം). അപ്ഗ്രഡേഷന് ഓപ്ഷന്‍ കൊടുത്തശേഷം രണ്ടാം റൗണ്ടിലേക്ക് ചോയ്‌സ് നല്‍കാത്തവര്‍ക്ക് ആദ്യ അഡ്മിഷന്‍ നിലനില്‍ക്കും.
രണ്ടാം റൗണ്ടിന്റെ പ്രാധാന്യം
രണ്ടാം റൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അതു സ്വീകരിക്കാതിരുന്നാല്‍ (പ്രവേശനം നേടാതിരുന്നാല്‍) സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും. ഡീംഡ് കോളേജില്‍ മോപ് അപ് റൗണ്ടില്‍ അവര്‍ക്കു പങ്കെടുക്കണമെങ്കില്‍ പുതിയ രജിസ്‌ട്രേഷന്‍ നടത്തി ഒരുതവണകൂടി രജിസ്‌ട്രേഷന്‍ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ അടയ്ക്കണം. മോപ് അപ് റൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിച്ച് സ്വീകരിക്കാതിരുന്നാലും സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.
രണ്ടാം റൗണ്ടിനുശേഷം പ്രവേശനം ഉണ്ടെങ്കില്‍
രണ്ടാംറൗണ്ടിനുശേഷം എം.സി.സി വഴി എവിടെയെങ്കിലും ഒരു അഡ്മിഷന്‍ ഉള്ളവര്‍ക്ക് മറ്റൊരു അലോട്ട്്‌മെന്റ് പ്രക്രിയയിലും പങ്കെടുക്കാന്‍ കഴിയില്ല. അഡ്മിഷന്‍ ഉള്ളവരുടെ പട്ടിക എം.സി.സി, എല്ലാ സംസ്ഥാന ഏജന്‍സികള്‍ക്കും കൈമാറും. അവരെ സംസ്ഥാന അലോട്ട്‌മെന്റില്‍നിന്ന് ഒഴിവാക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കും
എല്ലാ റൗണ്ടുകളും കഴിഞ്ഞിട്ടും ഒരു അലോട്ട്‌മെന്റും ഇല്ലാത്തവര്‍, അലോട്ട്‌മെന്റ് സ്വീകരിച്ചവര്‍ എന്നിവര്‍ക്ക് സെക്യൂരിറ്റിത്തുക തിരികെ കിട്ടും. അല്ലെങ്കില്‍ ക്രമീകരിക്കും.
ഡെപ്പോസിറ്റ് നഷ്ടപ്പെടും
രജിസ്‌ട്രേഷന്‍ സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കുന്നവരുടെ, നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് പ്രവേശനം തേടുന്ന വേളയില്‍ തെളിയുന്നപക്ഷം സീറ്റ് അലോട്ട്‌മെന്റ് റദ്ദാക്കും. സെക്യൂരിറ്റിത്തുക നഷ്ടപ്പെടും.
medical counselling second round choice filling
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."