HOME
DETAILS

സഊദിയിൽ ജോലിയും ശമ്പളവുമില്ലാതെ ഒന്നര വർഷമായി ദുരിതം പേറി മലയാളി അടക്കമുള്ള ഇന്ത്യക്കാർ കനിവിനായി കാത്തിരിക്കുന്നു 

  
backup
July 08 2019 | 15:07 PM

546464535431231313

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ഒന്നര വർഷമായി ദുരിതം പേറി ജീവിക്കുന്ന മലയാളി അടക്കമുള്ള ഇന്ത്യക്കാർ കനിവിനായി കേഴുന്നു. കിഴക്കൻ സഊദിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മലയാളി ഉൾപ്പെടെയുള്ള നാല് ഇന്ത്യക്കാരാണ് എന്ത് ചെയ്യണമെന്നറിയാതെ ദുരിതം പേറി ദിനങ്ങൾ തള്ളി നീക്കുന്നത്.

താമസ രേഖ പോലുമില്ലാതെ അനധികൃതമായുള്ള താമസം മൂലം ഏറെ കഷ്ടത അനുഭവിക്കുന്ന ഇവർ സുമനസ്സുകളുടെ സഹായത്തോടെയാണ് ഇവിടെ പിടിച്ച് നിൽക്കുന്നത്. കിഴക്കൻ സഊദിയിലെ അൽഹസ ഹുഫൂഫിൽ  സ്‌പോണ്‍സര്‍ സ്ഥാപനം അടച്ചതോടെയാണ് കിടപ്പാടം പോലുമില്ലാതെ നാടണയാന്‍ കഴിയാതെ ഇവര്‍ ദുരിത ജീവിതം നയിക്കുന്നത്. വിഷയം എംബസിയിലെത്തിച്ച് ഉടന്‍ നാട്ടിലെത്തികാനുള്ള വഴി തേടുകയാണ് ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകരിപ്പോള്‍. 


തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോര്‍ജ് തോമസും, രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു യു.പി സ്വദേശിയുമാണ് ഇവിടെ സഹായത്തിനായി കേഴുന്നത്. രണ്ട് വര്‍ഷത്തിലേറെയായി താമസ രേഖ പോലുമില്ലാതെ ഇവിടെ ദുരിതത്തില്‍ കഴിഞ ഇവർ കഴിഞ്ഞ വര്‍ഷം ശമ്പളം മുടങ്ങിയതോടെ ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും സ്‌പോൺസർ സഹകരിക്കാത്തത്തത് വിനയായി. ലേബർ കോടതിയിൽ നിന്നും ഇവരെ നാട്ടിലേക്ക് കയറ്റി അയക്കാനാണ് വിധി വന്നത്. എന്നാൽ, കേസിൽ ഹാജരാകുകയോ തുടർ നടപടികളോ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന സ്‌പോൺസർ തനിക്കെതിരെ കേസ് നൽകിയെന്ന കാരണത്താൽ താമസ സ്ഥലത്തെ വെള്ളവും വൈദ്യുതിയും സ്‌പോണ്‍സര്‍ വിഛേദിച്ചു കൂടുതൽ ദ്രോഹ പരമായ നടപടികളിലേക്ക് കടക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago