രാമന്തളി മാലിന്യ സമരം: ഒത്തുതീര്‍പ്പിനു വഴി
പയ്യന്നൂര്‍: മൂന്നു മാസത്തോളമായി നാവിക അക്കാദമി ഗെയിറ്റിനു മുന്നില്‍ നടന്നുവരുന്ന രാമന്തളി മാലിന്യ വിരുദ്ധ സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു.
ഇന്നലെ ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ് എസ്. വി ബുഖാരെയുടെ നേതൃത്വത്തില്‍ അധികൃതരും സമരസമിതി ഭാരവാഹികളും ചര്‍ച്ച നടത്തി. സമരസമിതി മുന്നോട്ടുവച്ച മാലിന്യ പ്ലാന്റ് ഡീസെന്‍ട്രലൈസേഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ തത്വത്തില്‍ നാവിക അധികൃതര്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് ഇന്നു രാവിലെ അന്തിമ തീരുമാനം കൈക്കൊള്ളും.
ഡെപ്യൂട്ടി കമാന്‍ഡന്റ് എം.സി സുരേഷ്, കമാന്‍ഡിങ് ഓഫിസര്‍ കമലേഷ് കുമാര്‍ സമരസമിതി ഭാരവാഹികളായ ആര്. കുഞ്ഞികൃഷ്ണന്, കെ.പി രാജേന്ദ്രന്, പി.കെ നാരായണന്, കൊടക്കല്‍ ചന്ദ്രന്, വിനോദ് കുമാര്‍ രാമന്തളി, സുനില്‍ രാമന്തളി, കെ.പി ഹരീഷ് കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചയ്ക്ക് മുമ്പായി അധികൃതര്‍ അനിശ്ചിതകാല സമരപന്തലിലെത്തി നിരാഹാര സമരം നടത്തി വരുന്ന കെ.പി പരമേശ്വരിയെയും സന്ദര്‍ശിച്ചു.
പാസിങ് ഔട്ട് പരേഡ് നടക്കുന്ന 26, 27 തിയതികളില്‍ കരിദിനം അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് ജന ആരോഗ്യ സംരക്ഷണ സമിതി രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ചര്‍ച്ചയ്ക്ക് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."