വിവരാവകാശത്തിന് അപേക്ഷ നല്‍കിയ ആള്‍ക്ക് മര്‍ദനം
അജാനൂര്‍: വിവരാവകാശ നിയമപ്രകാരം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ വ്യക്തിയെ സംഘം ചേര്‍ന്നു വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. വേലാശ്വരം രൂപനിവാസിലെ ടി.വി നാരായണനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറി മര്‍ദിച്ചത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് വേലാശ്വരം ഗ്രാമം.വര്‍ഷങ്ങളോളം പാര്‍ട്ടി മെമ്പര്‍ ആയിരുന്നു നാരായണന്‍.
കാറും വീടും കുടുംബാംഗം ഗള്‍ഫിലുമുള്ള കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അനുവദിച്ചത് നിയമപരമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ച നാരായണന്‍, ഇതിന്റെ മുന്നോടിയായി അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ആറുവീട്ടുകാരുടെ നമ്പര്‍ സഹിതം നല്‍കിയ അപേക്ഷയില്‍ വീടിന്റെ വിസ്തീര്‍ണവും മറ്റു ചോദിച്ചിരുന്നു. ഈ മാസം ആറിനാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. ഇതിനുള്ള മറുപടി ഇതുവരെ കിട്ടിയില്ല.
അപേക്ഷയില്‍ പറഞ്ഞ ചിലവീട്ടുകാര്‍ ബുധനാഴ്ച രാത്രി സംഘടിച്ചെത്തി നാരായണനെ ഭീഷണിപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തുവെന്നാണു പരാതി. താന്‍ രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങള്‍ എങ്ങിനെയാണ് ചോര്‍ന്നതെന്ന് മനസിലാകുന്നില്ലെന്ന് നാരായണന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹം ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി.അടിയന്തരാവസ്ഥക്കാലത്തും 79ലെ മിച്ചഭൂമി സമരത്തിലും പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് നാരായണന്‍. സി.പി.എം മെമ്പര്‍ഷിപ്പ് വേണ്ടെന്നു വച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനാണ് ഇപ്പോഴും. വെറ്റില കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്.
അതേസമയം, വിവരാവകാശ നിയമപ്രകാരം കിട്ടിയ അപേക്ഷയെക്കുറിച്ചുള്ള ഒരു കാര്യവും ഓഫിസില്‍ നനിന്നു പുറത്തു പോകില്ലെന്ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വൈ. ഷാജഹാന്‍ പറഞ്ഞു.
ഈ അപേക്ഷയുടെ കാര്യത്തിലും മറ്റൊന്നും സംഭവിച്ചിട്ടില്ല.എങ്ങിനെയാണ് ഉള്ളടക്കത്തില്‍ പറയുന്ന ആളുകള്‍ക്കു വിവരം കിട്ടിയതെന്ന് അറിയില്ലെന്നും സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."