HOME
DETAILS
MAL
കെ.എസ്.ടി.യു ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തും
backup
July 08 2019 | 20:07 PM
കോഴിക്കോട്: ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കുക, പങ്കാളിത്ത പെന്ഷന് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് മൂന്നിന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്താന്‍ കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു പ്രസിഡന്റ് എ.കെ സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ മൂസ, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂര്, അബ്ദുല്‍ കരീം പടുകുണ്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."