എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ക്ക് അനുമതി
തെരഞ്ഞെടുപ്പ്
കഴിഞ്ഞ് ഉത്തരവിറങ്ങും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോളജ് അധ്യാപകര്‍ക്ക് ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യാപനം ഉറപ്പാക്കാനും പി.ജി വെയ്‌റ്റേജ് ഒഴിവാക്കാനും വിവിധ എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നല്‍കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായ ശേഷമേ ഇക്കാര്യത്തില്‍ ഉത്തരവിറങ്ങൂ.
ഇപ്പോള്‍ അനുവദിച്ച പുതിയ തസ്തികകള്‍ക്ക് പ്രതിവര്‍ഷം 35 കോടിയോളം രൂപയാണ് ശമ്പളയിനത്തില്‍ തുടക്കത്തില്‍ വേണ്ടിവരിക.
16 മണിക്കൂര്‍ അടിസ്ഥാനമാക്കി കണക്കാക്കിയ ശേഷം അവസാനം വരുന്ന ഒന്‍പതു മണിക്കൂറിനും നേരത്തെ തസ്തിക അനുവദിച്ചിരുന്നു. പി.ജി കോഴ്‌സുകള്‍ക്ക് ഒരു മണിക്കൂര്‍ ഒന്നര മണിക്കൂറായും കണക്കാക്കിയിരുന്നു. ഈ രണ്ടു വ്യവസ്ഥകളും ഒഴിവാക്കാതെ പുതിയ തസ്തിക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ധനവകുപ്പ്. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പലതവണ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് വഴങ്ങിയിരുന്നില്ല. ദീര്‍ഘകാലമായി നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ തീരുമാനമായത്.
2013-14ല്‍ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്കാണ് ഇപ്പോള്‍ അധ്യാപക തസ്തിക അനുവദിക്കുന്നത്. ഇതോടൊപ്പം സര്‍ക്കാര്‍ കോളജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് അധ്യാപക തസ്തിക നേരത്തെ സൃഷ്ടിച്ചിരുന്നു. '
ഇതിനു പുറമെ 197 കോഴ്‌സുകള്‍ വിവിധ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി ഈയിടെ അനുവദിച്ചിട്ടുമുണ്ട്. ഇവയ്ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞേ തസ്തിക അനുവദിക്കാനാകൂ എന്ന് വ്യക്തമാക്കിയാണ് കോഴ്‌സുകള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."