HOME
DETAILS
MAL
പാകിസ്താനിലെ ഭാരം കൂടിയയാള്‍ മരിച്ചു; ആശുപത്രി അനാസ്ഥകാട്ടിയെന്ന് ആരോപണം
backup
July 08 2019 | 20:07 PM
ലാഹോര്‍: പാകിസ്താനിലെ ഭാരം കൂടിയയാളായ നൂറുല്‍ ഹസന്(55) മരിച്ചു. 330 കിലോയിലേറെ ഭാരമുള്ള ഇയാളെ ഈയിടെ സര്‍ജറിക്കു വിധേയമാക്കിയിരുന്നു.
എന്നാല്‍ ഐ.സി.യുവില്‍ വേണ്ട പരിചരണം നല്‍കാതെ അശ്രദ്ധമായി ഇട്ടതാണ് മരണത്തിനു കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ലാഹോറില്‍ നിന്ന് 400 കി.മീ അകലെയുള്ള സാദിഖാബാദിലുള്ള ഇയാളെ ഭാരം കുറയ്ക്കാനുള്ള സര്‍ജറിക്കായി പാക് സേനയുടെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. ജീവനക്കാരുടെ അശ്രദ്ധ മൂലം ഇവിടെ ഒരു വനിത മുമ്പ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."