ധര്‍മ്മന്റെ സൈക്കിള്‍ യാത്ര 42 വര്‍ഷം പിന്നിടുന്നു
അന്തിക്കാട്: എം.കെ ധര്മ്മന് എന്ന കിണര്‍ നിര്‍മാണ തൊഴിലാളിയെ അറിയാത്തവര്‍ അന്തിക്കാട് പെരിങ്ങോട്ടുകര ഏനാമാവ് ദേശത്തുണ്ടാകില്ല. 42 വര്‍ഷമായി തന്റെ സൈക്കിളില്‍ നാടുകളുടെ ഭാഹമകറ്റാന് ധര്മ്മന് ലെയിനിലുണ്ട്. അട്ടപ്പാടി വരെ ഇദ്ദേഹം കിണര്‍ നിര്മാണത്തിനെത്തിയിട്ടുമുണ്ട്. തൃശൂര്‍ ജില്ലയില്‍ എവിടെയാണ് നിര്‍മാണമെങ്കിലും സൈക്കിളില്‍ തന്നെ യാത്ര. കൂടെ ഭാര്യ കാര്‍ത്യായനിയും കാണും.
പതിറ്റാണ്ടുകളായള്ള ഈ സൈക്കിള്‍ യാത്രയില്‍ ഒരു സൈക്കിള്‍ മാത്രമാണ് മാറ്റിയത്. തീരെ ചവിട്ടാന്‍ പറ്റാതെ വന്നപ്പോള്‍ പുതിയ തൊരെണ്ണം വാങ്ങി എന്ന് മാത്രം. ഇദ്ദേഹം ഒരു ജന പ്രതിനിധി കൂടി ആയിരുന്നു. 2002 മുതല്‍ തുടര്‍ച്ചയായി അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ 2, 3, വാര്‍ഡുകളെ പ്രതിനിധീകരിച്ചു.
നിലവില്‍ സി.പി.എം അന്തിക്കാട് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കൂടാതെ കര്‍ഷക തൊഴിലാളി വില്ലേജ് കമ്മിറ്റി സെക്രട്ടറി, ഓട്ടോ തൊഴിലാളി സി.ഐ.ടി.യു അന്തിക്കാട് യൂണിറ്റ് പ്രസിഡന്റ്, നെല്ല് സംഭരണ വിപണന സേവന സഹകരണ സംഘം വൈസ് പ്രസിഡന്റ്, എന്നീ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനുള്ള ഓട്ടത്തിലും ഇദ്ദേഹത്തിന്റെ വാഹനം സൈക്കിള്‍ തന്നെ. ഒന്ന് ആഞ്ഞ് ചവിട്ടിയാല്‍ എത്താവുന്നത്ര ദൂരമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടിയുള്ളൂവെന്ന് എം.കെ ധര്മ്മന് പറഞ്ഞ് നിറുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."