12 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
ചാവക്കാട്: തീരമേഖലയില്‍ വില്‍പ്പനക്കെത്തിയ 12 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ സെട്ടി വീഥി സ്വദേശി രവിയേയാണ് (53) ചാവക്കാട് സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ പിടിക്കൂടിയത്. ചൊവ്വാഴ്ച പകല്‍ ഒന്നോടെ മണത്തല മുല്ലത്തറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മേഖലയില്‍ വിതരണത്തിനായി വന്‍തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് നീലച്ചടയന്‍ ഇനത്തില്‍പെട്ട 12 കിലോ കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സി.ഐ സുരേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത്തെ വന്‍ വേട്ടയാണിത്. ഏപ്രില്‍ 27 ന് പത്ത് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി മഹീന്ദ്ര ചിഞ്ചാനി സുരേന്ദ്ര ചിഞ്ചാനിയെ (46) നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും 29ന് രണ്ട് കിലോ കഞ്ചാവുമായി കോയമ്പത്തൂര്‍ ഉക്കടം കുനിയമുത്തൂര്‍ അണ്ണാ കോളനിയില്‍ അബ്ദുള്‍ റസാഖിനെ (42) ബ്ലാങ്ങാട് ബീച്ചില്‍ വെച്ചും പിടികൂടിയിരുന്നു. ഇതോടെ മേഖലയില്‍ നിന്ന് മൊത്തം 24 കിലോ കഞ്ചാവാണ് പിടികൂടിയത്.
തീരദേശത്തെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണത്തിനായാണ് കഞ്ചാവ് എത്തിക്കുന്നത്. മേഖലയില്‍ പുന്നയൂര്‍ക്കുളം പനന്തറ, അണ്ടത്തോട്, പെരിയമ്പലം, പാപ്പാളി, അകലാട്, തെക്കേപ്പുന്നയൂര്‍, അവിയൂര്‍, വളയംതോട്, എടക്കഴിയൂര്‍, ബ്ലാങ്ങാട്, പുന്ന, പാലയൂര്‍, ഒരുമനയൂര്‍, മുനക്കക്കടവ് എന്നിവിടങ്ങളിലെ പ്രത്യേക സങ്കേതങ്ങളില്‍ തമ്പടിച്ചാണ് കഞ്ചാവ് മാഫിയ വിലയുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികളടക്കമുള്ളവരാണ് കണ്ണികള്‍.
വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരും ഇവരില്‍ പെട്ടവരാണ്.
ഏപ്രില്‍ 27 ന് പിടിയിലായ ഒഡീഷ സ്വദേശി മഹീന്ദ്ര ചിഞ്ചാനി സുരേന്ദ്ര ചിഞ്ചാനിയില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായ രവിയെ കുറിച്ച് പൊലിസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് വലവിരിച്ച് കാത്തിരിക്കുമ്പോഴാണ് ചൊവ്വാഴ്ച്ച രാവിലെ ട്രെയിന്‍ മാര്‍ഗം രവി ഗുരുവായൂരിലെത്തുന്നത്. ട്രെയിനിറങ്ങി കച്ചവടക്കാരുമായി കരാര്‍ ഉറപ്പിച്ച് ഓട്ടോയിലാണ് മണത്തല മുല്ലതറയിലെത്തിയത്.
ബാഗില്‍ സൂക്ഷച്ചിരുന്ന രണ്ട് കിലോ വീതം വരുന്ന അഞ്ച് കവറുകളാണ് പിടിച്ചെടുത്തത്. അകലാട്, ബ്ലാങ്ങാട് ബീച്ചുകളിലെ ചിലര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നെതെന്ന് പൊലിസ് സംശയിക്കുന്നു. മൊമബല്‍ ഫോണ്‍ വഴി ഇവരെകുറിച്ചുള്ള വിവരങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. ഇവരെകുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലിസ് വ്യക്തമാക്കി.
റൂറല്‍ എസ്.പി വിജയകുമാറിന്റെ ക്രൈംസ് സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സുദേവ്, രാഗേഷ്, സി.ഐ ഓഫീസിലെ എസ്.ഐ കെ.വി മാധവന്‍, എ.എസ്.ഐ സുനില്‍, സീനിയര്‍ സി.പി.ഒമാരായ വര്‍ഗീസ്, അബ്ദുല്‍ അസീസ് , സി.പി.ഒമാരായ സന്ദീപ്, ജോഷി, റിനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."